തിരുവനന്തപുരം: 'എത്ര സുന്ദരമാണ് നമ്മുടെ കേരളം. കാടും മലയും കുളവും പുഴയും വയലും കായലും അറബിക്കടലും ഒക്കെ ചേർന്ന് എത്ര മനോഹരം. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നമ്മുടെ കേരളത്തെ കൂടുതൽ സുന്ദരമാക്കിയാൽ എങ്ങനെയിരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ വിദ്യാർഥികൾക്കയച്ച കത്ത് മണക്കാട് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സബ് കലക്ടർ ദിവ്യ. എസ്. അയ്യർ വായിച്ചപ്പോൾ ൈകയടിയോടെ കുരുന്നുകൾ അത് സ്വാഗതം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിെൻറയും ശുചിത്വത്തിെൻറയും പ്രാധാന്യം അടിവരയിടുന്ന കത്ത് വിദ്യാർഥികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് മുഖ്യമന്ത്രിക്ക് മറുപടിയായി അയക്കണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്. ഇതോടൊപ്പം ശുദ്ധവായു, ജലം, ഭക്ഷണം എന്നിവയുടെ പ്രാധാന്യം വിളബരം ചെയ്യുന്ന നെയിംസ്ലിപ്പും കുട്ടികൾക്ക് നൽകി. രാവിലെ 9.15ന് സകൂൾ അങ്കണത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം കലക്ടർ എസ്. വെങ്കടേസപതി നിർവഹിച്ചു. മറുപടി കത്തുകളിൽനിന്ന് ഏറ്റവും മികച്ച 50 കത്തുകൾ തെരഞ്ഞെടുത്ത് 10,000 രൂപ സമ്മാനം നൽകും. പൊതുവിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ല ഇൻഫർമേഷൻ ഓഫിസർ, അധ്യാപകർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.