വെള്ളറട: സിസേറിയൻ കഴിഞ്ഞ ഉടൻ മാതാവ് മരിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ആശുപത്രി പൂട്ടി പ്രതിഷേധിച്ചു. അഞ്ചുമരംകാല മൈലകുന്ന് ആദർശ് നിവാസിൽ സത്യെൻറ ഭാര്യ ഷീനയാണ് (26) മരിച്ചത്. വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഒാപറേഷൻ കഴിഞ്ഞ ഉടൻ അവശയായ വീട്ടമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു. കുഞ്ഞിനെ കാരക്കോണം സി.എസ്.െഎ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മാതാവ് മരിച്ചതറിഞ്ഞ് വിവിധ യുവജനപാർട്ടി പ്രവർത്തകർ ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ആശുപത്രിയിൽ നെയ്യാറ്റിൻകര സി.െഎ അരുണിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തെ വിന്യസിപ്പിച്ചു. വിവിധ രാഷ്ട്രീയപാർട്ടി പ്രവർത്തകർ ആശുപത്രി ഗേറ്റ് പൂട്ടി പാർട്ടി കൊടികൾ സ്ഥാപിച്ച് പ്രതിഷേധിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ േകാളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൻ: ആദർശ്. സുകേശൻ വെള്ളറട: പനച്ചമൂട് കടവിളാകത്ത് കീഴതിൽ പുത്തൻവീട്ടിൽ സുകേശൻ (55) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുനിൽ, സുമ, സൂര്യ. മരുമക്കൾ: ബാബു, ശ്രീകുമാർ, അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.