ഭർത്താവ് മരിച്ചതിെൻറ പിറ്റേദിവസം ഭാര്യയും മരിച്ചു വർക്കല: ഒരു ദിവസത്തെ വ്യത്യാസത്തിൽ ഭർത്താവും ഭാര്യയും മരിച്ചു. വർക്കല അയന്തി ആനന്ദ് ഓഡിറ്റോറിയത്തിന് പിറകുവശം ലക്ഷ്മിയിൽ രാജേന്ദ്രനും (70) ഭാര്യ പ്രസന്നയുമാണ് (അംബി -65) മരിച്ചത്. രാജേന്ദ്രനെ വ്യാഴാഴ്ച വൈകീട്ട് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ സംസ്കാരത്തിനുള്ള ഒരുക്കം നടക്കുന്നതിനിടയിലാണ് രാത്രി പന്ത്രണ്ടോടെ പ്രസന്നക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവിെൻറ മൃതദേഹത്തോടൊപ്പം ഭാര്യയുടെ മൃതദേഹവും അതേ ആശുപത്രി മോർച്ചറിയിൽ തന്നെ സൂക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ 9.30ഓടെ ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ അടുത്തടുത്തായി സംസ്കരിച്ചു. വീഴ്ചയെത്തുടർന്ന് കുറേ നാളായി കിടപ്പിലായിരുന്നു പ്രസന്ന. കെ.എസ്.ആർ.ടി.സിയിൽനിന്ന് റിട്ടയർ ചെയ്ത രാജേന്ദ്രനാണ് ഭാര്യയെ ശുശ്രൂഷിച്ചിരുന്നത്. മക്കൾ: രജത, രഞ്ജിത. മരുമകൻ: അജീഷ്. മരണാനന്തരചടങ്ങ് ജൂൺ 20ന് രാവിലെ 8.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.