താമരക്കുടി^പട്ടാഴി^മെതുകുമ്മേൽ റോഡ് അപകടാവസ്​ഥയിൽ

താമരക്കുടി-പട്ടാഴി-മെതുകുമ്മേൽ റോഡ് അപകടാവസ്ഥയിൽ പത്തനാപുരം: ഏനാത്ത് പാലം തകർന്നതിനെ തുടർന്ന് സമാന്തരപാതയായി ഉപയോഗിക്കുന്ന താമരക്കുടി-പട്ടാഴി-മെതുകുമ്മേൽ റോഡ് അപകടാവസ്ഥയിൽ. മഴ ശക്തമായതോടെ റോഡി​െൻറ വശങ്ങൾ ഇടിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടു. പൈപ്പ് ലൈനുകളുടെ കുഴിയെടുപ്പും റോഡ് തകർച്ചക്ക് കാരണമായിട്ടുണ്ട്. പല ഭാഗങ്ങളിലും പൈപ്പ് ഇട്ടശേഷം വേണ്ടരീതിയിൽ കോൺക്രീറ്റോ ടാറിങ്ങോ നടത്തിയിട്ടില്ല. പട്ടാഴി മെതുകുംമേൽ ഭാഗങ്ങളിൽ റോഡി​െൻറ വീതി കൂട്ടിയിട്ടുണ്ടെങ്കിലും മഴയിൽ ഇവിടെയും കുഴികൾ രൂപപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ മാറ്റാതെ വീതി വർധിപ്പിച്ചത് കാരണം വാഹനഗതാഗതവും സുഗമമായി നടക്കുന്നില്ല. പോസ്റ്റുകൾ പലതും റോഡിലേക്കിറങ്ങിയാണ് സ്ഥിതിചെയ്യുന്നത്. കെ.എസ്.ആർ.ടി.സി വോൾവോ ബസുകൾ ഉൾപ്പെടെ നിരവധി ദീർഘദൂര സർവിസുകളാണ് കടന്നുപോകുന്നത്. ചരക്ക് വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. ഏനാത്ത് പാലത്തി​െൻറ നവീകരണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ പട്ടാഴി വഴിയാണ് കടന്നുപോകുന്നത്. ഇതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. റവന്യൂ വകുപ്പി​െൻറയും പൊതുമരാമത്ത് വകുപ്പി​െൻറയും സംയുക്ത നേതൃത്വത്തിൽ വീതി കൂട്ടൽ പ്രവർത്തനങ്ങൾക്കായി കൈയേറ്റങ്ങൾ ഒഴിപ്പിച്ചിരുന്നു. എന്നാൽ, വൈദ്യുതി വകുപ്പ് അധികൃതരുടെ അലംഭാവത്തിൽ നവീകരണം പാതിയിൽ നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.