കുളത്തൂപ്പുഴ: തീറ്റ തേടാനായി പ്ലാേൻറഷനിലേക്കും എണ്ണപ്പന ത്തോട്ടത്തിലേക്കും അഴിച്ചുവിടുന്ന കന്നുകാലികളെ കാണാതാകുന്നു. എണ്ണപ്പനത്തോട്ടത്തിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ഇറച്ചികടത്ത് സംഘങ്ങൾ കന്നുകാലിയെ കടത്തിയതാകാമെന്ന നിഗമനത്തിൽ പൊലീസിൽ പരാതി നൽകി. കുളത്തൂപ്പുഴ ഡാലി കൊച്ചുപറമ്പിൽ ശാമുവേൽ മാത്യൂവിെൻറ കറവപ്പശുവിനെയാണ് അവസാനമായി കാണാതായത്. തോട്ടത്തിനുള്ളിൽ തീറ്റ തേടിയ ശേഷം വൈകുന്നേരത്തോടെ മടങ്ങിയെത്തുന്നതിനാൽ കന്നുകാലികളോടൊപ്പം ആരും പോകാറില്ല. എന്നാൽ പലപ്പോഴായി പലരുടെയും കന്നുകാലികളെ കാണാതാകുന്നതായി പറയുന്നു. കഴിഞ്ഞ ആഴ്ചയിലാണ് ശാമുവേലിെൻറ പശുവിനെ കാണാതായത്. കൂടെയുള്ളവ മടങ്ങിയെത്തിയെങ്കിലും രണ്ടു ദിവസമായിട്ടും പശു മടങ്ങിവന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കന്നുകാലിയുടെ തലയോടും നട്ടെല്ലും മൂക്കുകയറും കഴുത്തിലുണ്ടായിരുന്ന കയറും എണ്ണപ്പനത്തോട്ടത്തിനുള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അനധികൃതമായി മാംസകച്ചവടം നടത്തുന്നവർ കടത്തിയതാകാമെന്ന സംശയം ഉയർന്നതോടെ സംഭവം സംബന്ധിച്ച് കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.