കുടിവെള്ളം പാഴാക്കി വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണി

കുളത്തൂപ്പുഴ: ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം ഒഴുക്കിക്കളഞ്ഞ് വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണി. കുളത്തൂപ്പുഴ കുടിവെള്ളപദ്ധതിയുടെ വിതരണ പൈപ്പിലെ തകരാര്‍ പരിഹരിക്കുന്നതി​െൻറ ഭാഗമായാണ് മണിക്കൂറുകളോളം ശുദ്ധജലം ഒഴുക്കിക്കളഞ്ഞത്. തിരുവനന്തപുരം- അമ്പലക്കടവില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളം ശേഖരിക്കുന്നതിന് സ്ഥാപിച്ച ടാപ്പ് ഊരിമാറ്റിയാണ് വെള്ളം ഒഴുക്കിയത്. ചോര്‍ച്ച അടയ്ക്കുന്നതിന് കരാര്‍ ജീവനക്കാര്‍ കുഴിയെടുക്കുേമ്പാൾ വെള്ളം നിറയുന്നത് ഒഴിവാക്കാനായി തുറന്നുവിട്ടതെന്നാണ് പറയുന്നത്. എന്നാല്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് വിതരണം നിര്‍ത്തിെവച്ച് അറ്റകുറപ്പെണികള്‍ നടത്താമെന്നിരിക്കെയാണ് കുടിവെള്ളം ഒഴുക്കിക്കളഞ്ഞതെന്നും ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. -------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.