കൊട്ടാരക്കര കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡിന് പിറകുവശം മാലിന്യക്കൂമ്പാരം

കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് പിറകുവശത്തെ ഓടയിൽ മാലിന്യക്കൂമ്പാരം. മാലിന്യം തള്ളുന്നവരുടെ ഫോട്ടോ സഹിതം കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന നഗരസഭയുടെ മുന്നറിയിപ്പ് ബോർഡ് നോക്കുകുത്തിയാക്കിയാണ് വൻ തോതിൽ തള്ളുന്നത്. ഓടയിലൂടെയുള്ള ജലം ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന സമയത്താണ് നഗര മധ്യത്തിൽ മാലിന്യം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നത്. കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗമായതിനാൽ ബസി​െൻറ മറപറ്റി എപ്പോൾ വേണമെങ്കിലും മാലിന്യം തള്ളാൻസൗകര്യമാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ശുചീകരണ തൊഴിലാളികളും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. പൊലീസും മറ്റു ബന്ധപ്പെട്ട അധികാരികളും ഇവിടം ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമാണ് .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.