വൈദ്യുതി മുടങ്ങും

പുനലൂർ: പുനലൂർ വൈദ്യുതി സെക്ഷൻ പരിധിയിലെ 11കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ തൊളിക്കോട്, കടവിൽ, ബാൽകോ, പത്തേക്കർ, തെങ്ങുംതറ, മുസാവരി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കരവാളൂർ സെക്ഷനിലെ ചുടുകട്ട, വീത്രി ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജീനിയർ അറിയിച്ചു. പാതയിലെ കുഴികൾ അടക്കാൻ തുടങ്ങി പുനലൂർ: കാലവർഷത്തെ തുടർന്ന് തകർന്ന പാതയിലെ കുഴികൾ അടക്കാൻ തുടങ്ങി. അടുത്തകാലത്ത് ടാർ ചെയ്ത പുനലൂർ--പത്തനാപുരം റോഡിലാണ് പലയിടത്തും കുഴികൾ രൂപപ്പെട്ടത്. മഴക്ക് മുമ്പുണ്ടായ ചെറിയകുഴികൾ മഴ കനത്തതോടെ വലുതാകുകയായിരുന്നു. പാതയുടെ വശത്ത് പലയിടത്തും വെള്ളം കെട്ടിനിൽപുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.