വെളിയം: ഓടനാവട്ടം- ചെന്നാപ്പാറ റോഡിെൻറ ഇരുഭാഗത്തെയും ടാർ ഇളകിമാറിയതിനാൽ ഗതാഗതം ദുരിതമാകുന്നു. ഇതുവഴി മൂന്ന് സ്വകാര്യബസുകളും നിരവധി സമാന്തര സർവിസുകളുമുണ്ട്. ചെന്നാപ്പാറയിൽ പ്രാഥമികാരോഗ്യകേന്ദ്രമുണ്ടെങ്കിലും ഓടനാവട്ടം, വെളിയം, കട്ടയിൽ, അമ്പലത്തുംകാല, ചെറുകരക്കോണം, മുട്ടറ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഈ ആശുപത്രിയിൽ എത്താൻ സാധിക്കില്ല. പ്രദേശത്ത് പനിക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും റോഡിെൻറ ശോച്യാവസ്ഥമൂലം വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ വിസ്സമ്മതിക്കുകയാണ്. പൂർണമായും തകർന്ന റോഡ് ആറ് മാസം മുമ്പാണ് പുനർനിർമിച്ചത്. എന്നാൽ റോഡിെൻറ ഇരുഭാഗവും ടാർ ചെയ്യാതിരുന്നതിനാൽ വൻ കുഴികളായി മാറി. അരികുഭാഗം തകർന്ന റോഡിെൻറ മധ്യഭാഗവും കുഴികളായി മാറുകയായിരുന്നു. 4.33
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.