ദലിത് കുടുംബത്തെ സി.പി.എം നിഷ്കരുണം തെരുവിലിറക്കി ^ബി.ജെ.പി

ദലിത് കുടുംബത്തെ സി.പി.എം നിഷ്കരുണം തെരുവിലിറക്കി -ബി.ജെ.പി കാട്ടാക്കട: പാർട്ടിക്കൊപ്പം നിന്ന ദലിത് കുടുംബത്തെയാണ് സി.പി.എം നിഷ്കരുണം തെരുവിലിറക്കിയതെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്. സി.പി.എം കുടിയിറക്കിയ ദലിത് കുടുംബത്തെ സംരക്ഷിക്കാനുള്ള പ്രക്ഷോഭം ബി.ജെ.പി ശക്തിപ്പെടുത്തും. സഹായിക്കാനെന്ന വ്യാജേന ഒപ്പംനിന്ന മാർക്സിസ്റ്റ് നേതൃത്വം തങ്ങളുടെ അഭിഭാഷകരെപോലും സ്വാധീനിെച്ചന്ന കുമാരിയുടെ പരാതി ഗൗരവമുള്ളതാണ്. എല്ലാം ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള അവസരവും സി.പി.എം നേതൃത്വം കുമാരിക്ക് നിഷേധിെച്ചന്ന് കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 19ന് ബി.ജെ.പി കാട്ടാക്കട താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തും. സമരം ജില്ല കേന്ദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പി സംസ്ഥാന സമിതിയംഗം കാട്ടാക്കട ശശി, മണ്ഡലം പ്രസിഡൻറ് സന്തോഷ്, ജനറൽ സെക്രട്ടറി സി.എസ്. അനിൽ, സെക്രട്ടറി ഹരി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.