കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലേക്കെന്ന് സ്പീക്കർ

പാറശ്ശാല: കേരളം രണ്ടാമത് വിദ്യാഭ്യാസ വിപ്ലവത്തിലേക്ക് കാലെടുത്തു കുത്തുകയാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പാറശ്ശാല ഡിവിഷൻ വികസന സമിതി സംഘടിപ്പിച്ച അക്ഷര സുകൃതം 2017 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാറശ്ശാല ജയ മഹേഷ് കല്യാണമണ്ഡപത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് മധു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബെൻ ഡാർവിൻ, നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ, പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രൻ പരശുവയ്ക്കൽ മോഹനൻ, ബിജു ബാലകൃഷ്ണൻ, കൊറ്റാമം രാധാകൃഷ്ണൻ, ബ്ലോക്ക് പ്രസിഡൻറ് സല്ലങ്ക ജോസ് ലാൽ, വൈ. സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.