ഉച്ചഭക്ഷണത്തിനി​െട അതിഥിയായി മന്ത്രിയെത്തിയപ്പോൾ കുരുന്നുകൾക്ക് കൗതുകം

തിരുവനന്തപുരം: കുമാരപുരം ഗവ. മോഡൽ യു.പി.എസിൽ മന്ത്രി സി. രവീന്ദ്രനാഥ് സന്ദർശനം നടത്തി. ഉച്ചഭക്ഷണത്തിനിെടയായിരുന്നു മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. പാചകപ്പുരയും ഉൗട്ടുപുരയും സന്ദർശിച്ച മന്ത്രി കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തി​െൻറ സ്വാദറിയാനും കൂടി. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ഭൗതിക സാഹചര്യങ്ങൾ പരിശോധിക്കുകയും ചെയ്ത മന്ത്രി കെട്ടിടത്തി​െൻറ നിർമാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ വേഗത്തിൽ പരിഹരിക്കാമെന്ന ഉറപ്പും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.