വെള്ളറട: വ്യാപാരിയെ വെട്ടിവീഴ്ത്തി അഞ്ചുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം. കിഴക്കേകോണം ജയകൃഷ്ണ വിലാസത്തിൽ ജയകുമാറിനാണ് വെേട്ടറ്റത്. വെള്ളറട ജങ്ഷനിൽ ഫ്രൂട്ട് സ്റ്റാൾ നടത്തുന്ന ജയകുമാർ വൈകീട്ട് കടപൂട്ടിയശേഷം ബൈക്കിൽ വീട്ടിലേക്ക് പോകുേമ്പാൾ ആയിരുന്നു ആക്രമണം. ജനുവരി 16ന് രാത്രി റോഡിൽ വെേട്ടറ്റുകിടന്ന ജയകുമാറിനെ ആക്രമിച്ച രാജേന്ദ്രൻ എന്ന ശശി, പുളിങ്കുടി സ്വദേശി ഉണ്ണി, കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. ഗുരുതര വെേട്ടറ്റ ജയകുമാർ ഏറെനാൾ തിരുവനന്തപുരം മെഡിക്കൽ േകാളജിൽ ചികിത്സയിലായിരുന്നു. പ്രതികളെ പിടികൂടണമെന്ന് ആവശ്യെപ്പട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകൾ അടച്ച് പ്രതിഷേധ സമരം നടത്തിയിരുന്നു. അന്ന് പ്രതികൾ ഒളിവിലായിരുന്നു. പ്രതികൾ ഒളിവിൽ നിന്നിറങ്ങിയിട്ടും പിടികൂടാൻ മടിക്കുന്നതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. അക്രമികൾക്ക്സംരക്ഷണം നൽകുന്ന നയം മാറ്റിയില്ലെങ്കിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കളായ പനച്ചമൂട് ഷീറാസ്ഖാൻ, വിജയൻ, കബീർ, സയ്യിദ് എന്നിവർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.