നേമം: ക്ഷീര കർഷകർ കഴിഞ്ഞദിവസം കല്ലിയൂർ ക്ഷീര സഹകരണ സംഘം ഓഫിസിന് മുന്നിൽ പശുക്കളുമായെത്തി സമരം നടത്തിയത് പാലിന് വില ലഭിക്കാത്തത് കൊണ്ടല്ലെന്നും മറിച്ച് ശുദ്ധമായ പാൽ മാത്രമേ സ്വീകരിക്കൂ എന്ന ഭരണസമിതിയുടെ തീരുമാനം കൊണ്ടാണെന്നും സംഘം ചെയർമാൻ കല്ലിയൂർ കെ.എൻ. വിജയകുമാർ. ക്ഷീരസംഘത്തിന് നൽകിയ പാലിന് പണം ലഭിക്കാത്തതിെൻറ പേരിൽ കഴിഞ്ഞദിവസം ഒരുസംഘം ക്ഷീരകർഷകർ കല്ലിയൂർ ക്ഷീരസംഘം ഓഫിസ് ഉപരോധിച്ചിരുന്നു. തങ്ങൾക്ക് ഒരുമാസത്തെ പാലിെൻറ പണം ലഭിക്കാനുണ്ടെന്നാണ് കർഷകരുടെ വാദം. കഴിഞ്ഞമാസം 12ന് സംഘം ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. കമ്മിറ്റിയുടെ ചെയർമാനായി നിയമിതനായത് നേരത്തേ ഭരണ സമിതിയിൽ മത്സരിച്ച് പരാജയപ്പെട്ടയാളാണ്. ഉന്നത ഇടപെടലാണ് ഇയാൾ ചെയർമാൻ സ്ഥാനത്തെത്താൻ കാരണമെന്നും മുൻ ഭരണസമിതി അംഗങ്ങൾ ആരോപിക്കുന്നു. മൂന്ന് വർഷം പൂർത്തിയാക്കും മുമ്പ് ഭരണ സമിതി പിരിച്ചുവിട്ടതിലും ക്രമക്കേടുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. കർഷകരുടെ സമരത്തിന് കോൺഗ്രസ്, ബി.ജെ.പി കക്ഷികൾ പിന്തുണ നൽകി രംഗത്തെത്തി. രണ്ട് ദിവസത്തിനകം ചെയർമാനെ മാറ്റാമെന്ന നേതാക്കളുടെ ഉറപ്പിന്മേലാണ് കർഷകർ ഉപരോധം പിൻവലിച്ചത്. മേയ് 12ന് ചാർജെടുത്ത പുതിയ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് നാല് ദിവസം മാത്രമേ പ്രവർത്തിക്കാനായുള്ളൂ എന്നും ഇതിനിടെ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓഫിസ് കുത്തിത്തുറന്ന് ഭരണം തടസ്സപ്പെടുത്തുകയായിരുന്നെന്നും ചെയർമാൻ ആരോപിക്കുന്നു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി നൽകിയ പരാതിയിന്മേൽ നേമം പൊലീസ് കേസ് അന്വേഷിച്ചുവരികയാണെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.