വിഴിഞ്ഞം: ഒമ്പതുവർഷത്തെ നിയമപോരാട്ടത്തിനു ഒടുവിൽ വെങ്ങാനൂരിലെ മഹാത്മ അയ്യങ്കാളി സമാധിയായ പാഞ്ചജന്യം ജനങ്ങൾക്കായി തുറന്നുനൽകി. ഇരു വിഭാഗങ്ങൾ നൽകിയ കേസിെൻറ പശ്ചാത്തലത്തിൽ നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ വിധിയെ തുടർന്ന് ബുധനാഴ്ച നെയ്യാറ്റിൻകര തഹസിൽദാർ പാഞ്ചജന്യത്തിെൻറ താക്കോൽ അയ്യങ്കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിെൻറ നിലവിലെ ജനറൽ സെക്രട്ടറി വെങ്ങാനൂർ രാജേന്ദ്രകുമാറിന് കൈമാറി. ബുധനാഴ്ച രാവിലെ പട്ടികജാതി മന്ത്രി എ.കെ. ബാലെൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചക്കൊടുവിൽ താക്കോൽ കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ഉച്ചയോടെ വിഴിഞ്ഞം എസ്.ഐ രതീഷിെൻറ സാന്നിധ്യത്തിൽ സ്മൃതി മണ്ഡപം തുറന്ന സാധുജന പരിപാലന സംഘം പ്രവർത്തകർ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും സ്മൃതിമണ്ഡപത്തിൽ നിലവിളക്ക് കൊളുത്തുകയും ചെയ്തു. എല്ലാ ദിവസവും രാവിലെ മുതൽ വൈകീട്ട് വരെ സന്ദർശകർക്ക് പുഷ്പാർച്ചനയും ആരാധനയും നടത്താൻ സ്മൃതിമണ്ഡപം തുറക്കുമെന്ന് സാധുജന പരിപാലനസംഘം നേതാക്കൾ അറിയിച്ചു. 2008ൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്ത് കേസിനെ തുടർന്ന് സ്മൃതി മണ്ഡപത്തിൽ റിസീവർ ഭരണം ഏർപ്പെടുത്തിയിരുന്നു. വർഷാവർഷം മഹാത്മ അയ്യങ്കാളിയുടെ ജന്മദിനത്തിലും സമാധി ദിനത്തിലും ആർ.ഡി.ഒയും കോടതി പ്രതിനിധിയും എത്തി സ്മൃതിമണ്ഡപം ജനങ്ങൾക്കായി തുറന്നുകൊടുക്കുമായിരുന്നു. ചടങ്ങുകൾ കഴിഞ്ഞാൽ തിരികെ അധികൃതർ സ്മൃതി മണ്ഡപം പൂട്ടി സീൽ ചെയ്യും. മറ്റു ജില്ലകളിൽനിന്നുപോലും നിരവധിപേർ വെങ്ങാനൂരിൽ എത്തി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താറുണ്ട്. കോടതിവിധി വന്നതിെൻറ അടിസ്ഥാനത്തിൽ ഇനി സ്മൃതി മണ്ഡപം അറ്റകുറ്റപ്പണി ചെയ്യാനുള്ള നടപടി ആരംഭിക്കാനുള്ള ശ്രമത്തിലാണ് സാധുജന പരിപാലന സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.