കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിെൻറ വാർഷികപദ്ധതിക്ക് ജില്ല ആസൂത്രണസമിതിയുടെ അംഗീകാരം. ഭവനനിർമാണത്തിനും ആരോഗ്യ മേഖലക്കും മൂൻതൂക്കം നൽകിയാണ് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച മിഷൻ പദ്ധതികളുടെ വിജയത്തിന് ഉൗന്നൽ നൽകിയ ബജറ്റായിരുന്നു ഇത്തവണ അവതരിപ്പിച്ചത്. വൈദ്യുതി ശ്മശാന നിർമാണത്തിനും സമഗ്ര മാലിന്യ സംസ്കരണത്തിനുമായി ഒരുകോടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. വിഷരഹിത പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത, പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം, അംഗൻവാടികൾക്ക് സ്ഥലം വാങ്ങൽ, കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പൈപ്പ് ലൈനുകൾ, മുട്ട, മാംസ ഉൽപാദനത്തിൽ പഞ്ചായത്തിനെ സ്വയംപര്യാപ്തമാക്കാനുള്ള പദ്ധതികൾ എന്നിവ ബജറ്റ് ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.