വൈദ്യുതി വകുപ്പ് ജീവനക്കാർ വാഴത്തോട്ടവും മരച്ചീനി കൃഷിയും നശിപ്പിച്ചതായി പരാതി

കുളത്തൂപ്പുഴ: മഴക്കാലത്തിനു മുന്നോടിയായി വൈദ്യുതി ലൈനിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നതും അപകട ഭീഷണി ഉയർത്തുന്നതുമായ മരച്ചില്ലകളും ശിഖരങ്ങളും നീക്കംചെയ്യാൻ കരാർ എടുത്തവർ വാഴകളും മരച്ചീനി കൃഷിയും വെട്ടിനശിപ്പിച്ചതായി പരാതി. കുളത്തൂപ്പുഴ അമ്പതേക്കർ സ്വദേശി ശോഭന വില്ലുമല ആദിവാസി കോളനിയിൽ പാട്ടകൃഷി നടത്തിവരുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് കരാർ ജീവനക്കാർ കൃഷി നശിപ്പിച്ചു എന്നാണ് പരാതി. വൈദ്യുതി ലൈൻ വാഴകൃഷിക്കു മുകളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ, വാഴയിലകളോ വാഴയോ ലൈനിൽ മുട്ടുന്ന വിധം ഉയരത്തിലുമല്ല എന്നിരിക്കെ കുലവന്ന വാഴകളുടേതടക്കം ഇലകൾ പൂർണമായി വെട്ടിനശിപ്പിച്ചതായി ശോഭന പറഞ്ഞു. ഇതുസംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.