സുപ്രീംകോടതിയിലേക്കുള്ള യാത്രക്കും താമസത്തിനും വൻതുക ക​െണ്ടത്തണം

ആറ്റിങ്ങല്‍: കിഴുവിലത്ത് തെരുവുനായ്ക്കളെ കൊന്നതുമായി ബന്ധപ്പെട്ട്് പഞ്ചായത്ത് അംഗങ്ങള്‍ക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ് ലഭിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം. ചൊവ്വാഴ്ച മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് നിവേദനം നൽകി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജുപ്രദീപ്, കിഴുവിലം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ശ്രീകണ്ഠന്‍, പഞ്ചായത്ത് അംഗങ്ങളായ ബിജുകുമാര്‍, ഷാജഹാന്‍ എന്നിവര്‍ക്കും ആറ്റിങ്ങല്‍ നഗരസഭാധ്യക്ഷന്‍ എം. പ്രദീപിനുമാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍നിന്ന് നോട്ടീസ് ലഭിച്ചത്. തെരുവുനായ പീഡിതസംഘം രക്ഷാധികാരി ജോസ്മാവേലി, രഞ്ജന്‍വാരാപ്പുഴ എന്നിവരാണ് കേസിലെ ഒന്നുംരണ്ടും പ്രതികള്‍. ഇവരെല്ലാം ജൂലൈ 17ന് രാവിലെ 10.30ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നോട്ടീസ്. അതേസമയം, ഈ സംഭവം നടന്നത് ആറ്റിങ്ങല്‍ നഗരസഭ പരിധിയിലല്ല. ഹരിയാന സ്വദേശി നികിത ആനന്ദ് പ്രശാന്തഭൂഷണന്‍ വഴിയാണ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നിയമോപദേശം. നഗരസഭക്ക് ഈ വിഷയത്തില്‍ പങ്കില്ലെന്ന് സ്ഥാപിക്കുന്നതിന് തെളിവുകള്‍ ഹാജരാക്കുമെന്ന് നഗരസഭ അധ്യക്ഷന്‍ എം. പ്രദീപ് പറഞ്ഞു. കോടതിയിലേക്കുള്ള യാത്രച്ചെലവുകളും കോടതിച്ചെലവുകളും സംബന്ധിച്ച വിഷയങ്ങളിലും തീരുമാനമുണ്ടാകേണ്ടതുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. കേസ് വിളിക്കുന്ന ദിവസമെല്ലാം കക്ഷികളുടെ ഹാജരുണ്ടായിരിക്കണമെന്ന് നോട്ടീസില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയിലേക്കുള്ള യാത്രക്കും താമസത്തിനുമായി വലിയതുക കെണ്ടത്തേണ്ടതും അംഗങ്ങളെ കുഴപ്പിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഇവർ ദുരിതത്തിലാകും. വിവരമറിഞ്ഞ മുന്‍ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരന്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹൈകോടതിയിലെ ഒരു അഭിഭാഷക സ്വന്തംചെലവില്‍ ഇവര്‍ക്കുവേണ്ടി സുപ്രീംകോടതിയിലെത്തി നിയമസഹായങ്ങള്‍ നൽകാമെന്നും അറിയിച്ചിട്ടുണ്ട്. സര്‍ക്കാറി‍​െൻറ ഭാഗത്തുനിന്ന് നിയമസഹായവും സാമ്പത്തികസഹായവും ലഭിക്കണമെന്നാണ് ജനപ്രതിനിധികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കിഴുവിലം കാട്ടുംപുറം ചരുവിള വീട്ടില്‍ കുഞ്ഞുകൃഷ്ണനാണ് (86) തെരുവ്‌നായ്ക്കളുടെ കടിയേറ്റ് ദാരുണമായി മരിച്ചത്. സംഭവത്തെത്തുടര്‍ന്നാണാണ് നാട്ടുകാര്‍ സംഘടിച്ച് പ്രദേശത്തെ അക്രമണകാരികളായ നായ്ക്കളെ കൊന്നത്. ജനപ്രതിനിധികള്‍ക്കെതിരെ നിയമനടപടിയുണ്ടായതില്‍ നാട്ടുകാര്‍ രോഷത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.