കരുനാഗപ്പള്ളി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ 'കേരള സാമൂഹികവിരുദ്ധ പ്രവർത്തങ്ങൾ തടയൽ' നിയമപ്രകാരം അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കോഴിക്കോട് മേക്ക് മുറിയിൽ ആഷിഖ് മൻസിലിൽ അത്തി അനസ് എന്ന അനസിനെയാണ് (26) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വീടുകയറി ആക്രമണം, കൊലപാതകശ്രമം, പിടിച്ചുപറി, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങി ഏഴോളം കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ടെന്നും ഒരു വർഷം മുമ്പ് കലക്റ്ററുടെ ഉത്തരവ് പ്രകാരം ഗുണ്ടാലിസ്റ്റിൽപെടുത്തിയിരുന്നതായും ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി എ.സി.പി.എസ് ശിവപ്രസാദിെൻറ നിർദേശപ്രകാരം സി.ഐ എം. അനിൽകുമാർ, എസ്.ഐ വി. ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐമാരായ പ്രിഥ്വിരാജ്, തമ്പാൻ, പ്രസന്നകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിബു, ജയചന്ദ്രൻ പിള്ള എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.