നാഗർകോവിൽ: ഡ്യൂട്ടിക്കിടയിൽ പൊലീസ് ജീപ്പിന് പെേട്രാൾ പമ്പിൽനിന്ന് പണം നൽകാതെ സൗജന്യ ഡീസൽ വാങ്ങി വന്ന വനിത ഇൻസ്പെക്ടറെ അന്വേഷണത്തിെൻറ ഭാഗമായി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ആരുവമൊഴി സ്റ്റേഷൻ ഇൻസ്പെക്ടർ വനിത റാണിക്കാണ് സസ്പെൻഷൻ. ഇവർ താഴക്കുടിക്ക് സമീപം ചന്തവിളയിലുള്ള പെേട്രാൾ പമ്പിൽനിന്ന് പൊലീസ് ജീപ്പിന് പതിവായി പത്ത് ലിറ്റർ ഡീസൽ സൗജന്യമായി വാങ്ങുക പതിവാണെന്ന് പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയും പതിവ് ആവർത്തിച്ചശേഷം സമീപ പ്രദേശത്ത് ഇരുചക്രവാഹന പരിശോധന നടത്തിയശേഷം വീണ്ടും പമ്പിൽനിന്ന് പത്ത്് ലിറ്റർ ഡീസൽ ആവശ്യപ്പെട്ടു. ജീവനക്കാരൻ പമ്പ് ഉടമയോട് സംസാരിച്ചിട്ട് നൽകാമെന്നു പറഞ്ഞ് ഉടമയുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം വീണ്ടും പത്ത് ലിറ്റർ ഡീസൽ നൽകി. ഇതിനിടയിൽ വനിത ഇൻസ്പെക്ടർ പമ്പ് ഉടമ രാജ്കുമാറിനോട് ജീവനക്കാരൻ പെേട്രാൾ വീണ്ടും നൽകാമോ എന്ന് ചോദിച്ചതിന് കോപത്തോടെ പെേട്രാൾ പമ്പ് ജീവനക്കാരനെ മർദിച്ചിട്ട് ജീപ്പുമായി പോയി. ഈ സംഭവങ്ങൾ പമ്പിലെ സി.സി ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. തുടർന്ന്്് ഈ ദൃശ്യങ്ങൾ പെേട്രാൾ പമ്പ് അധികൃതർ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതിെൻറ അടിസ്ഥാനത്തിൽ ജില്ല പൊലീസ് സൂപ്രണ്ട് ധർമരാജൻ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് വനിതാറാണിക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.