മലയിൻകീഴ്: മനുഷ്യരഹിത അന്തർവാഹിനി നിർമിച്ച് ഒരു കൂട്ടം എൻജിനീയറിങ് വിദ്യാർഥികൾ. കരമന-കളിയിക്കാവിള റോഡിൽ പ്രാവച്ചമ്പലത്തുനിന്ന് മലയിൻകീഴിലേക്കുള്ള റോഡിൽ മച്ചേലിനടുത്തെ നരുവാമൂട് ട്രിനിറ്റി എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ് പുത്തൻ പ്രതീക്ഷയായ മനുഷ്യരഹിത അന്തർവാഹിനിയുടെ ഉപജ്ഞാതാക്കൾ. പ്രോജക്ടിെൻറ ഭാഗമായി അവസാനവർഷ മെക്കാനിക്കൽ വിദ്യാർഥികളായ മുത്തുകൃഷ്ണൻ, എസ്. വൈശാഖ്, എം. രാഹുൽ രാജീവ്, ആർ. വിഘ്നേഷ്, ഫ്രാങ്ക്ലിൻ ജോസഫ് എന്നിവരാണ് അന്തർവാഹിനി നിർമിച്ചത്. ജലാശയങ്ങളിൽ റിസർച് നടത്തി മത്സ്യലഭ്യത കണ്ടെത്തുന്നതിനും ദൂരപരിധി നിശ്ചയിക്കുന്നതിനും ഈ പ്രോജക്ട് പ്രയോജനപ്പെടും. ഇന്ത്യൻ മിലിട്ടറിക്കും ഫയർഫോഴ്സിനും മത്സ്യബന്ധനതൊഴിലാളികൾക്കും പ്രയോജനപ്പെടുന്ന അന്തർവാഹിനി കോളജിൽ തന്നെയാണ് ഇവർ നിർമിച്ചത്. അന്തർവാഹിനിയുടെ പ്രൊപ്പെല്ലർ 3 ഡി പ്രിൻറും മോട്ടോർ കേസിങ് ഉൾപ്പെടെയുള്ളവയും കോളജ് ലാബുകളിലാണ് നിർമിച്ചെടുത്തത്. വയർലസ് കമ്യൂണിക്കേഷനാണ് ഈ മനുഷ്യരഹിത അന്തർവാഹിനിയുടെ പ്രത്യേകത. കരയിൽനിന്ന് മൊബൈൽ മുഖേന ഇത് പ്രവർത്തിപ്പിക്കാനാകും. എൽ.ഇ.ഡി ലൈറ്റിെൻറ സഹായത്തോടെ ഐ.ആർ കാമറയുള്ളതിനാൽ രാത്രികാലങ്ങളിലും ജലാശയത്തിനുള്ളിലെ കാഴ്ചകൾ അറിയാനാകുമെന്ന പ്രത്യേകതയുമുണ്ട്. വിഡിയോ ലൈവായി കരയിലുള്ളവർക്കും കാണാനാകും. ജലാശയങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ, മനുഷ്യ സാധ്യമല്ലാത്ത ജലാശയത്തിനുള്ളിലെ രക്ഷാപ്രവർത്തനം, വെള്ളത്തിെൻറ അടിയൊഴുക്ക്, ആഴം എന്നിവ അറിയാനുള്ള ടിൽട്ട് സെൻസർ സംവിധാനവും വെള്ളത്തിെൻറ ചൂട്, മർദം എന്നിവ അറിയാനുള്ള ടെംബറേച്ച് ഉൾപ്പെടെ ഈ അന്തർവാഹിനിയിലുണ്ട്. ഇന്ത്യൻ നാവികസേനക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്നും വിദ്യാർഥികൾ അവകാശപ്പെടുന്നത്. പ്രോജക്ടിന് ഫണ്ട് അനുവദിച്ച് പ്രോത്സാഹനം ചെയ്തത് കോളജ് പ്രിൻസിപ്പൽ ഡോ. അരുൺസുരേന്ദ്രനും പ്രോജക്ടിന് നേതൃത്വം നൽകയത് അധ്യാപകരായ പ്രഫ. വി.ആർ. രാഹുലും അസി.പ്രഫ. ജെ.എസ്. കൃഷ്ണനുണ്ണിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.