കേരള കർഷകസംഘം താലൂക്ക് ഒാഫിസിലേക്ക്​ മാർച്ചും ധർണയും നടത്തി

വർക്കല: കേരള കർഷകസംഘം വർക്കല, കിളിമാനൂർ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. 1977-ന് മുമ്പ് ഭൂമി കൈവശമുള്ള എല്ലാകർഷകർക്കും ഉപാധിരഹിത പട്ടയം നൽകുക, നൈനാംകോണം കോളനിയിലെ താമസക്കാർക്ക് പട്ടയംനൽകുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ജില്ല. ജോ. സെക്രട്ടറി എസ്. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വർക്കല ഏരിയ സെക്രട്ടറി വി. സുനിൽ അധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ല ജോ. സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, സി.പി.എം വർക്കല ഏരിയ സെക്രട്ടറി അഡ്വ. എസ്. ഷാജഹാൻ, സി.പി.എം കിളിമാനൂർ ഏരിയ സെക്രട്ടറി അഡ്വ. മടവൂർ അനിൽ എന്നിവർ സംസാരിച്ചു. കിളിമാനൂർ ഏരിയ സെക്രട്ടറി എസ്. ഹരിഹരൻപിള്ള സ്വാഗതവും വർക്കല ഏരിയ പ്രസിഡൻറ് അഡ്വ. സി.എസ്. രാജീവ് നന്ദിയും പറഞ്ഞു. കെ. വിജയൻ, ജലാൽ, എൻ. മുരളീധരൻ, ബി. ഗോപാലകൃഷ്ണൻ നായർ എസ്. സുധാകരൻ, കെ. വിശ്വനാഥൻ, ജെ. മീനാംബിക എന്നിവർ നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.