സംഘ്​പരിവാർ മതനിരപേക്ഷ മൂല്യങ്ങൾ ചവിട്ടിമെതിക്കുന്നു ^വി.എസ്​

സംഘ്പരിവാർ മതനിരപേക്ഷ മൂല്യങ്ങൾ ചവിട്ടിമെതിക്കുന്നു -വി.എസ് തിരുവനന്തപുരം: സംഘ്പരിവാർ ശക്‌തികൾ രാജ്യത്തി​െൻറ മതനിരപേക്ഷ മൂല്യങ്ങൾ ചവിട്ടിമെതിക്കുന്ന ആശങ്കാകുലമായ സാഹചര്യമാണുള്ളതെന്ന് ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോ. എൻ.എം. മുഹമ്മദ് അലി എൻഡോവ്മ​െൻറ് പുരസ്‌കാരം കെ.എൻ. രവീന്ദ്രനാഥിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരവും ചിന്തയും ഭക്ഷണവും വസ്‌ത്രവും എല്ലാം സംഘ്പരിവാറിന് അടിയറെവക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും വി.എസ് പറഞ്ഞു. എൻ.എം. മുഹമ്മദ് അലി രചിച്ച 'മനഃശാസ്‌ത്രം മനസ്സി​െൻറ കാണാലോകം' പുസ്‌തകത്തി​െൻറ നാലാം പതിപ്പ് ആർ.വി.ജി. േമനോന് നൽകി വി.എസ്. അച്യുതാനന്ദൻ പ്രകാശനം ചെയ്‌തു. എ.കെ. രമേഷ് സ്‌മാരക പ്രഭാഷണവും എ. മീരാസാഹിബ് അനുസ്‌മരണ പ്രഭാഷണവും നടത്തി. കെ.ജി.ഒ.എ സംസ്‌ഥാന പ്രസിഡൻറ് കെ.എം. ദിലീപ് അധ്യക്ഷത വഹിച്ചു. ടി.എസ്. രഘുലാൽ സ്വാഗതവും എ. സുഹൃത് കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.