കൊല്ലം: അഞ്ചാലുംമൂട് ഇഞ്ചവിളയിലെ അഗതി മന്ദിരത്തിൽ രണ്ടുപെൺകുട്ടികൾ മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം. കുടുംബങ്ങൾക്ക് സാമ്പത്തികസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പോക്സോ കേസിലെ ഇരകളായ രണ്ടു പെൺകുട്ടികളാണ് മരിച്ചത്. ഒരാൾ കഴിഞ്ഞ ജനുവരിയിലും മറ്റേ കുട്ടി കഴിഞ്ഞ മാസവുമാണ് അവിടെ എത്തിച്ചേർന്നത്. പീഡനത്തിനിരയാകുന്ന കുട്ടികളെ അതിെൻറ ആഘാതത്തിൽനിന്ന് മോചിപ്പിക്കാൻ സഹായകമായ കൗൺസലിങ് ഒന്നും അവിടെ ലഭ്യമല്ല. ആംബുലൻസിനുള്ള പണം പോലും ബന്ധുക്കൾ കൊടുക്കേണ്ടിവന്നെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.