കൊല്ലം: വിശ്വാസി സമൂഹം റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുക്കുന്ന ചൈതന്യം സമൂഹത്തിനാകമാനം പ്രയോജനകരമാകട്ടെയെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ. വക്കം മൗലവി ഫൗണ്ടേഷൻ ദക്ഷിണമേഖല കമ്മിറ്റിയുടെ റമദാൻ സംഗമവും റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഷിഹാബ് പൈനുംമൂട് അധ്യക്ഷതവഹിച്ചു. റമദാൻ കിറ്റുകൾ വീടുകളിൽ എത്തിക്കുന്നതിെൻറ ഉദ്ഘാടനം ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് നിർവഹിച്ചു. പുതുവസ്ത്ര വിതരണം മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം നജീബ് മണ്ണേലും ചികിത്സ സഹായ വിതരണം പോച്ചയിൽ നാസറും പoനോപകരണം നഗരസഭ കൗൺസിലർ ആർ. രവീന്ദ്രൻ പിള്ളയും നിർവഹിച്ചു. നിജാംബഷി, എ. മുഹമ്മദാലി, സി.ബി. അഫ്സൽ, കെ.എസ്.എം. അബ്ദുൽ സത്താർ, നിസാർ ചേമത്തറ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.