യൂത്ത് കോൺഗ്രസ് 'ജീവസ്​പർശം' ഇന്ന്​

കൊല്ലം: ഇന്ദിര ഗാന്ധി ജന്മശതാബ്ദിയോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കൊല്ലം പാർലമ​െൻറ് കമ്മിറ്റി സംഘടിപ്പിക്കുന്ന 'ജീവസ്പർശം' പരിപാടി ബുധനാഴ്ച രാവിലെ ഒമ്പതിന് കൊല്ലം ജില്ല ആശുപത്രിയിൽ നടക്കും. നൂറുകണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രക്തദാനത്തിൽ പങ്കാളികളാകും. രക്തദാനവും ഇന്ദിര ഗാന്ധി രക്തദാനസേന രൂപവത്കരണവും സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എല്ലാ നിയോജകമണ്ഡലതലങ്ങളിലും രക്തദാനപരിപാടികൾ നടക്കുമെന്ന് പാർലമ​െൻറ് യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എസ്.ജെ. േപ്രംരാജ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.