കശാപ്പ് നിരോധന നിയമത്തിൽ ഭേദഗതി വരുത്തണം ^മന്ത്രി കെ. രാജു

കശാപ്പ് നിരോധന നിയമത്തിൽ ഭേദഗതി വരുത്തണം -മന്ത്രി കെ. രാജു വെളിയം: മുട്ട ഉൽപാദനത്തിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കാൻ ആവശ്യമായ ബൃഹത് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ക്ഷീരകർഷകരെ സാരമായി ബാധിക്കുന്ന കശാപ്പ് നിരോധന നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തയാറാകണമെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷ​െൻറ ആശ്രയ പദ്ധതിയുടെ എഴുകോൺ പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പി െഎഷപോറ്റി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ സ്പോർട്സ് കിറ്റ് വിതരണം നിർവഹിച്ചു. കെ.എസ്.പി.ഡി.സി മാനേജിങ് ഡയറക്ടർ ഡോ. വിനോദ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർപേഴ്സൺ ജെ. ചിഞ്ചുറാണി കോഴിത്തീറ്റ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശശികുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.എസ്. രതീഷ്കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ ഗീതാഭായി അമ്മ, അലക്സ് വർഗീസ്, എസ്. സുജ, ആർ. മുരളീധരൻ, വി. അനിൽകുമാർ, എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. എഴുകോൺ പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീലത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജിജിമോൾ അലക്സ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.