അഞ്ചൽ റോഡിലെ മരങ്ങൾ മുറിച്ചുമാറ്റി

അഞ്ചൽ: പാതയോരത്ത് അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റി. ചന്തമുക്കിലെ ബി.വി.യു.പി സ്കൂളിന് മുന്നിൽനിന്ന ഏതാനും മരങ്ങളാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ മുറിച്ചുമാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി ഇവിടെ മരച്ചുവട്ടിലുള്ള ചപ്പുചവറുകൾക്ക് തീപിടിച്ചിരുന്നു. ഇതി​െൻറ പുക മരപ്പൊത്തിലൂടെ പുറത്തേക്കുവരുന്നത് എസ്.ഐ പി.എസ്. രാജേഷി​െൻറ ശ്രദ്ധയിൽപ്പെട്ടിരുന്നു. അദ്ദേഹം ഈ വിവരം പൊതുമരാമത്ത് അധികൃതരെ അറിയിച്ചതോടെയാണ് നടപടി. പാതയിൽ അടുത്തിടെ രണ്ട് സ്ഥലത്ത് മരങ്ങൾ കടപുഴകിയിരുന്നു. ഇനിയും ഏതാനും മരങ്ങൾ അപകടാവസ്ഥയിൽ പാതയോരത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.