പരവൂർ: കടയുടമയുടെയും കൂട്ടാളികളുടെയും മർദനത്തെത്തുടർന്ന് തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരവൂർ നഗരസഭയിലും ചിരക്കര പഞ്ചായത്തിലും കോൺഗ്രസ് ബുധനാഴ്ച ഹർത്താലാചരിക്കും. മരിച്ച ബാലചന്ദ്രെൻറ വീട് ചിരക്കര പഞ്ചായത്തിലായതിനാൽ അവിടെയും ഹർത്താലിന് ആഹ്വാനം ചെയ്തതെന്ന് പരവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പരവൂർ സജീബ് പറഞ്ഞു. കോൺഗ്രസ് പരവൂരിൽ പ്രകടനം നടത്തി. ബാലചന്ദ്രെൻറ വീടിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം പരവൂർ നഗരം ചുറ്റി ജങ്ഷനിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.