വെള്ളമെത്തിച്ചത്​ മഹാകാര്യമായി കാണേണ്ട, ചെയ്യേണ്ടത്​ ചെയ്​തെന്ന്​ മാത്രം ^മന്ത്രി മാത്യൂ ടി. തോമസ്​

വെള്ളമെത്തിച്ചത് മഹാകാര്യമായി കാണേണ്ട, ചെയ്യേണ്ടത് ചെയ്തെന്ന് മാത്രം -മന്ത്രി മാത്യൂ ടി. തോമസ് തിരുവനന്തപുരം: നെയ്യാറിൽനിന്ന് തലസ്ഥാനത്ത് വെള്ളമെത്തിച്ചതടക്കം ജല അതോറിറ്റിയുടെ വരൾച്ചകാല പ്രവർത്തനങ്ങൾ അന്തിമവിജയമായി കണക്കാക്കാതെ തുടക്കമായി മാത്രം കാണണമെന്ന് മന്ത്രി മാത്യു ടി. തോമസ്. മഹത്തായ സംഭവം ചെയ്തുവെന്നല്ല, നിർവഹിക്കാൻ ബാധ്യതപ്പെട്ടത് ജല അതോറിറ്റി ചെയ്തുവെന്നതാണ് യാഥാർഥ്യം. സാമൂഹിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്താൽ പൊതുസമൂഹം ഒപ്പമുണ്ടാകുമെന്ന് ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു. വരൾച്ചയെ മറികടക്കാൻ സ്തുത്യർഹ സേവനം നിർവഹിച്ച ഉദ്യോഗസ്ഥർക്ക് ജലഅതോറിറ്റിയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നൽകിയ സ്നേഹാദരം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്രയും കാലവും എത്താത്തിടത്ത് ഇക്കുറി എത്താനായി എന്നതാണ് ഇത്തവണത്തെ പ്രവർത്തനങ്ങളുടെ സ്വീകാര്യതയിൽനിന്ന് മനസ്സിലാക്കേണ്ടത്. സംസ്ഥാനത്തൊട്ടാകെ ജല അതോറിറ്റി ഉണർന്ന് പ്രവർത്തിച്ചു. ബിനോയ് വിശ്വം അധ‍്യക്ഷതവഹിച്ചു. ജലവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ജല അതോറിറ്റി എം.ഡി എ. ഷൈനാ മോൾ, ടെക്നിക്കൽ അംഗം ടി. രവീന്ദ്രൻ, വി.എസ്. പ്രദീപ്, എസ്. ഹാരിസ്, വി. ചന്ദ്രശേഖരൻ, ജി. ശ്രീകുമാർ, എം. സുലേഖ, വി.ജി. രേഖ, എസ്. രഞ്ജീവ്, അബ്ദുൽ ബഷീർ, അനീഷ് പ്രദീപ്, സലിൻ പീറ്റർ, കെ.എസ്. പ്രവീൺ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഒാഫ് പബ്ലിക് ഹെൽത്ത് എൻജിനീയേഴ്സ്, എൻജിനീയേഴ്സ് ഫെഡറേഷൻ ഒാഫ് കേരള വാട്ടർ അതോറിറ്റി, അസോസിയേഷൻ ഒാഫ് ഗ്രാേജ്വറ്റ് എൻജിനീയേഴ്സ് എന്നിവരാണ് സംയുക്തമായി ചടങ്ങ് സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.