തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഐ.ടി.ഐകളിൽ 2017 ൽ അഡ്മിഷൻ നടത്തുന്നതിനുള്ള േപ്രാസ്പെക്ടസ് www.dte.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സ്പോർട്സ് േക്വാട്ടയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ അപേക്ഷയുടെ വലതുഭാഗത്തു മുകളിൽ സ്പോർട്സ് േക്വാട്ട എന്നു രേഖപ്പെടുത്തി ഐ.ടി.ഐകളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പും, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ജില്ല സ്പോർട്സ് കൗൺസിലിൽ 20ന് വൈകീട്ട് അഞ്ചിന് മുമ്പായി നൽകേണ്ടതാണ്. ഡോക്യുമെൻററി ചിത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അപലപനീയം -എസ്.ഡി.പി.ഐ തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെൻററി- ഹ്രസ്വ ചലച്ചിത്ര മേഖലയില്‍ മനുഷ്യവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രദര്‍ശന അനുമതി നിഷേധിച്ചിട്ടുള്ള കേന്ദ്ര സര്‍ക്കാറിെൻറ തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ്കുമാര്‍ പ്രസ്താവനയിൽ അറിയിച്ചു. പൗരന്മാരുടെ ഭക്ഷണ ശീലങ്ങളില്‍നിന്ന് തുടക്കമിട്ട ഫാഷിസ്റ്റ് സമീപനം ഭൗതിക മേഖലകളിലേക്കും വ്യാപിപ്പിച്ച് ആധിപത്യം ഏര്‍പ്പെടുത്താനുള്ള സംഘ്പരിവാര്‍ സംഘടനകളുടെ കുത്സിത നീക്കങ്ങള്‍ എന്തു വിലകൊടുത്തും ചെറുത്തുതോല്‍പിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വിരമിച്ചു തിരുവനന്തപുരം: 31 വർഷത്തെ സേവനത്തിനു ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽനിന്ന് വിരമിച്ച സബ് ഇൻസ്‌പെക്ടർ ജി. രഘുനാഥ്. കേരള പൊലീസ് ഓഫിസ് അസോസിയേഷൻ ജില്ല കമ്മിറ്റി അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.