പിരപ്പന്‍കോട് എൽ.പി സ്കൂളില്‍ ജൈവ വൈവിധ്യ ഉദ്യാനം തുറന്നു

വെഞ്ഞാറമൂട്: അപൂർവ സസ്യങ്ങളുടെ കലവറയുമായി . കാശിത്തുമ്പ, വയമ്പ്, കണിക്കൊന്ന, ചന്ദനം, വേപ്പ്, രാമച്ചം, പാരിജാതം, രുദ്രാക്ഷം മുതല്‍ ആമ്പല്‍ വരെ 76 ഇനം ചെടികളാണ് ജൈവവൈവിധ്യ ഉദ്യാനത്തിലുള്ളത്. പൂർവ വിദ്യാർഥികള്‍, എസ്.എം.സി, പി.ടി.എ, അധ്യാപകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഉദ്യാനം നിര്‍മിച്ചത്. പൂര്‍വവിദ്യാർഥിയും ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനുമായ ജഗദീശ ചന്ദ്ര പിഷാരടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ എസ്. ഗിരീഷ്‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ജയന്‍, സ്ഥിരംസമിതി അധ്യക്ഷ എസ്. ലേഖകുമാരി, പൂർവ വിദ്യാർഥി കൂട്ടായ്മ ചെയര്‍മാന്‍ പിരപ്പന്‍കോട് അശോകന്‍, അഡ്വ. ആർ. അനില്‍, അലക്സാണ്ടർ ബേബി, അജിത്‌, ചന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഷീബ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജ്യോതി നന്ദിയും പറഞ്ഞു. ഫോട്ടോ.... - പിരപ്പന്‍കോട് എൽ.പി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.