സ്കൂട്ടറിൽ വാനിടിച്ച് വീട്ടമ്മ മരിച്ചു

കല്ലമ്പലം: സ്കൂട്ടറിന് പിന്നിൽ വാനിടിച്ച് ഭർത്താവിനൊപ്പം യാത്രചെയ്ത വീട്ടമ്മ മരിച്ചു. നഗരൂർ വെള്ളല്ലൂർ കരിമ്പാലോട് ജെ.എം മൻസിലിൽ നൗഷാദി​െൻറ ഭാര്യ ലൈലാബീവി (43) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ 9.30ഓടെ ദേശീയപാതയിൽ പൂവൻപാറ പാലത്തിന് സമീപമായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് യാത്ര ചെയ്യവെ മിനി വാൻ ഇടിക്കുകയായിരുന്നു. വാൻ ബൈക്കിനെ മറികടക്കാൻ ശ്രമിക്കവെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ് തലക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. നൗഷാദിന് നിസ്സാര പരിക്കുണ്ട്. ചിറയിൻകീഴിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു ഇവർ. മൃതദേഹം പേരൂർ വടശ്ശേരി ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. ചിത്രം. ലൈലാബീവി (43)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.