മതസൗഹാർദത്തിെൻറ പ്രതീകമായി നോമ്പുകഞ്ഞി കൊട്ടാരക്കര: ജുമാമസ്ജിദിലെ നോമ്പുകഞ്ഞി മതസൗഹാർദത്തിെൻറ പ്രതീകം കൂടിയാണ്. റമദാനിൽ കൊട്ടാരക്കര ജുമാമസ്ജിദിലുണ്ടാക്കുന്ന നോമ്പുകഞ്ഞിയുടെ രുചി നുകരാനായി നാനാജാതി മതസ്ഥരാണ് പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്. പള്ളിയിലെത്താൻ കഴിയാത്തവർക്ക് അവരുടെ വീട്ടിലെത്തിച്ചുകൊടുക്കുന്നുണ്ട്. എണ്ണൂറോളം പേർ ദിനംപ്രതി കൊട്ടാരക്കര ജുമാമസ്ജിദിലെ നോമ്പുകഞ്ഞിയുടെ രുചിയറിയാനെത്തുന്നു. ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഏലക്ക, ഗ്രാമ്പൂ, കറുകപ്പട്ട, നെയ്യ്, ജീരകം തുടങ്ങി നിരവധി ഔഷധ ഗുണങ്ങൾ നിറഞ്ഞ ചേരുവകൾ ചേർന്നതാണ് നോമ്പുകഞ്ഞി. ഒരു ദിവസത്തെ കഞ്ഞി വെപ്പിെൻറ ചെലവ് മുപ്പതിനായിരത്തോളം രൂപ വരുമെങ്കിലും ഇത് സ്പോൺസർ ചെയ്യാൻ ജമാഅത്ത് അംഗങ്ങൾ തമ്മിൽ മത്സരമാണ്. അവസരം ലഭിക്കാത്തവർ അടുത്ത റമദാനിലേക്ക് പറഞ്ഞുവെക്കുന്നു. കൊട്ടാരക്കര ജമാഅത്തിെൻറ കീഴിലുള്ള ഒമ്പതോളം ചെറിയ പള്ളികളിലും ഇത്തരത്തിൽ നോമ്പുകഞ്ഞി വിശ്വാസികൾക്കായി തയാറായിരിക്കും. -ചിത്രം p3 kl1- കാപ്ഷൻ: െകാട്ടാരക്കര ജുമാമസ്ജിദ് അങ്കണത്തിൽ നോമ്പുകഞ്ഞി കുടിക്കാനെത്തിയവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.