മദ്യനയം പിൻവലിക്കണം ^കടയ്​ക്കൽ അബ്​ദുൽ അസീസ്​ മൗലവി

മദ്യനയം പിൻവലിക്കണം -കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി മദ്യനയം പിൻവലിക്കണം -കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി കൊല്ലം: മദ്യവർജനമാണ് വേണ്ടതെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ മദ്യം പുതിയ ബാറുകളിൽ കൂടി വിളമ്പാൻ ആവേശം കാണിക്കരുതെന്നും ഇൗ മദ്യനയത്തിൽനിന്ന് പിന്മാറണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. ജനവിരുദ്ധമായ പുതിയ മദ്യനയം കേരളത്തെ പിന്നോട്ട് നയിക്കും. സമൂഹത്തിൽ മൂല്യശോഷണവും അരാജകത്വവും സൃഷ്ടിക്കും. ഘട്ടംഘട്ടമായി മദ്യത്തി​െൻറ ലഭ്യത കുറച്ച് കൊണ്ടുവരുന്നതിന് പകരം വഴിയോരങ്ങളിൽ ഷാപ്പുകൾ തുറക്കുന്നത് ആപത്കരവും പ്രതിഷേധാർഹവുമാണ്. കേരളത്തി​െൻറ സംസ്കാരത്തെയും കുടുംബാന്തരീക്ഷത്തെയും അത് തകർക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.