ചികിത്സശാഖകൾ തമ്മിൽ ശത്രുത മനോഭാവം വേണ്ട ^മുഖ്യമന്ത്രി

ചികിത്സശാഖകൾ തമ്മിൽ ശത്രുത മനോഭാവം വേണ്ട -മുഖ്യമന്ത്രി തിരുവനന്തപുരം: ചികിത്സരംഗത്തെ വിവിധ ശാഖകൾ തമ്മിൽ ശത്രുത മനോഭാവം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ചികിത്സശാഖകളെ പുച്ഛിച്ചു തള്ളാൻ എളുപ്പമാണെന്നും സിദ്ധ ഉൾെപ്പടെയുള്ളവയെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാറി​െൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധ മെഡിക്കൽ അസോ. ഒാഫ് ഇന്ത്യ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചികിത്സക്ക് അലോപ്പതി മാത്രമേയുള്ളൂവെന്ന് വിശ്വസിക്കുന്നത് ശരിയെന്ന് തോന്നുന്നില്ല. അലോപ്പതിക്ക് കാര്യമായ മുന്നേറ്റമുണ്ടായപ്പോൾ സിദ്ധയും ആയുർവേദവും ഉൾപ്പെടുന്ന ചികിത്സരീതികളെ അവഗണിക്കുന്ന സ്ഥിതിയുണ്ടായി. പരോക്ഷമായ ആക്രമണമുണ്ടായപ്പോൾ ഇത്തരം ചികിത്സമേഖലകൾ വല്ലാതെ ക്ഷയിക്കുന്ന സ്ഥിതിയുമുണ്ടായി. കാര്യമായ പഠനഗവേഷണങ്ങൾ സിദ്ധ പോലുള്ള മേഖലകളിലുണ്ടാവാത്തതാണ് ഇതിനുകാരണം. ആരോഗ്യരക്ഷക്ക് ഉതകുന്ന ചികിത്സരീതിയെന്ന് സിദ്ധ ഇപ്പോൾ പൊതുവെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മലയാറ്റൂർ സുകുമാരൻ വൈദ്യർ, കെ. ഗോപകുമാർ, വലിയത്തറല ശ്രീധരൻ എന്നിവരെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. 'ഭിഷഗ്വരം' പുസ്തക പ്രകാശനവും അദ്ദേഹം നിർവഹിച്ചു. പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ബിഷപ് മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡോ. അനിത ജേക്കബ്, ഡോ. വി.ബി. വിജയകുമാർ, ഡോ. കെ. ജഗന്നാഥൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. അൻസാരി അബൂബക്കർ സ്വാഗതവും ഡോ. അഭിൽ മോഹൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.