അഞ്ചൽ: സെൻറ് ജോസഫ് മിഷൻ ആശുപത്രിക്ക് ഈ വർഷവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിെൻറ പുരസ്കാരം ലഭിച്ചതായി ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായി അഞ്ചാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും അവ കാര്യക്ഷമമായും കുറ്റമറ്റ രീതിയിലും സ്ഥായിയായി നിലനിർത്തുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികൾക്ക് ഏർപ്പെടുത്തിയ പുരസ്കാരമാണിത്. ആശുപത്രിയിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ, മലിനജലം, അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതായ ബയോമെഡിക്കൽ മാലിന്യം, ഇലേക്ട്രാണിക് മാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ട്. ആശുപത്രി പരിസരത്ത് ധാരാളം മരങ്ങൾ, ഔഷധസസ്യജാലം, പൂന്തോട്ടം, വിശാലമായ കാമ്പസ്, ശുദ്ധവായു ലഭ്യമാകുന്ന വിധത്തിെല ഇടനാഴികൾ, മരുന്നുകളുടെ രൂക്ഷഗന്ധം ഇല്ലായ്മ, ശാസ്ത്രീയമായ മാലിന്യ സംസ്കരണം, ബയോഗ്യാസ് പ്ലാൻറ്, ഉൗർജസംരക്ഷണം, മഴവെള്ളക്കൊയ്ത്ത്, ജൈവപച്ചക്കി ഉൽപാദനം എന്നീ കാര്യങ്ങളിൽ കൈവരിച്ച നേട്ടങ്ങൾക്കാണ് തങ്ങളെ തുടർച്ചയായി അഞ്ചാം വർഷവും പുരസ്കാരത്തിനർഹമാക്കിയതെന്ന് ആശുപത്രി അഡ്മിനിസ്േട്രറ്റർ സിസ്റ്റർ മേഴ്സി ജോൺ, പി.ആർ.ഒ സി.എസ്. മാത്യു എന്നിവർ പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും േട്രാഫിയുമടങ്ങുന്നതാണ് പുരസ്കാരം. ഓടനാവട്ടത്ത് രണ്ടേക്കറിൽ കശുമാവ് കൃഷി ആരംഭിച്ചു വെളിയം: ഓടനാവട്ടത്ത് തരിശുകിടന്ന രണ്ടേക്കർ സ്ഥലത്ത് കശുമാവ് കൃഷി ആരംഭിച്ചു. സി.പി.എം ഓടനാവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളപ്പില ചീക്കൂരിലാണ് കശുവണ്ടി ഉൽപാദനം വർധിപ്പിക്കുന്നതിെൻറ ഭാഗമായി തൈ നട്ടത്. മൂന്നു വർഷംകൊണ്ട് കായ്ക്കുന്ന കശുമാവാണ് നട്ടത്. കശുവണ്ടി വികസന കോർപറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ മുരളി മടന്തകോട് കശുമാവിൻ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വെളിയം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. മനോഹരൻ അധ്യക്ഷതവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എൽ. ബാലഗോപാൽ സ്വാഗതം പറഞ്ഞു. സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം ആർ. േപ്രമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് ഷൈലാ സലിംലാൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എ. അഭിലാഷ്, ബാലസംഘം ഏരിയ കൺവീനർ പി. അനീഷ്, പി.കെ.എസ് ഏരിയ സെക്രട്ടറി സി. രാജു, കെ. രാജേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.