കോവളം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് ഹാൻറ്ക്രാഫ്റ്റ് അപെക്സ് സൊസൈറ്റിയുടെ കോവളം സുരഭി ഷോറൂം അധികാരികളുടെ അനാസ്ഥയില്‍ നശിക്കുന്നു. തീരത്തെത്തുന്ന വിദേശികളെ ആകര്‍ഷിക്കാന്‍ കോടികൾ ചെലവാക്കി നിർമിച്ച മൂന്നുനില കെട്ടിടം ചോര്‍ന്നൊലിച്ച് തകര്‍ച്ചഭീഷണി നേരിടുകയാണ്. കെട്ടിടത്തിെൻറ മുകള്‍നിലകളില്‍ പാമ്പും മരപ്പട്ടിയുംവരെ വസിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. ടൂറിസം സീസണിൽ ലക്ഷങ്ങൾ സര്‍ക്കാറിന് വരുമാനം ലഭിക്കുന്ന പദ്ധതിയാണിത്. നാലുവര്‍ഷം മുമ്പാണ് ഇവിടെ അവസാനമായി കരകൗശല ഉല്പന്നങ്ങളുടെ സ്റ്റോക്ക് ലഭിച്ചത്. ഇവയില്‍ മിക്കവയും വലയും പൊടിയും കയറി നശിക്കുകയാണ്. വൈദ്യുതി ബില്ല് കൃത്യമായി അടയ്ക്കുന്നുണ്ടെങ്കിലും വൈദ്യുതിയില്ല. മീറ്റർ ബോർഡും വയറിങ്ങും മഴവെള്ളം ഇറങ്ങി നശിച്ചു. വിശാലമായ മൂന്നുനില കെട്ടിടത്തിലെ താഴത്തെനിലയുടെ കുറച്ചുഭാഗം മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നത്. ചുമരുകള്‍ പലയിടത്തും പൊളിഞ്ഞുതുടങ്ങി. മേല്കൂരയുടെ ഓടുകള്‍ തകർന്നുവീഴുകയാണ്. എന്നും ജീവനക്കാരൻ എത്തി ഷോറൂം തുറക്കുന്നുണ്ടെങ്കിലും വേണ്ടത്ര സ്റ്റോക് ഇല്ലാത്തതും കെട്ടിടത്തിെൻറ ശോച്യാവസ്ഥയും കാരണം ഒരുരൂപയ്ക്ക് പോലും കച്ചവടം നടക്കുന്നില്ല. ലക്ഷങ്ങൾ വിലമതിക്കുന്ന ഫർണിചറുകൾ തുരുമ്പെടുത്തു നശിക്കുകയാണ്. കരകൗശല തൊഴിലാളികൾക്ക് പരിശീലനവും അവരുടെ ഉൽപന്നങ്ങൾ പ്രദർശനത്തിന്വെച്ച് വിപണനം നടത്താനുമാണ് 22 വർഷംമുമ്പ് സ്ഥലം വാങ്ങി കെട്ടിടം നിർമിച്ച് പദ്ധതിക്ക് തുടക്കമിട്ടത്. കെട്ടിടത്തിെൻറ നിർമാണത്തിലും അഴിമതി നടന്നതായി ആരോപണമുണ്ട്. മര ഉരുപ്പടികൾ പ്ലൈവുഡിൽ നിർമിച്ച് ഈട്ടി ആണെന്ന് കാട്ടി ബിൽ മാറിയതായാണ് ആക്ഷേപം. മൂന്നുവര്‍ഷത്തിന് മുമ്പ് പത്തുലക്ഷത്തോളം രൂപ മുടക്കി നിർമിച്ച ഫര്‍ണിചറുകളും നശിച്ചുതുടങ്ങിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.