നെയ്യാറ്റിൻകര: നീണ്ട ഇടവേളക്ക് ശേഷം നെയ്യാറ്റിൻകര മേഖലയിൽ പലിശ സംഘങ്ങൾ വ്യാപകമാകുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ബ്ലേഡ് പലിശ സംഘങ്ങൾ താലൂക്കിെൻറ വിവിധ പ്രദേശങ്ങളിൽ എത്തിയിരിക്കുകയാണ്. ഓപറേഷൻ കുബേര ശക്തമായതിനെ തുടർന്ന് നിലച്ച വട്ടിപ്പലിശക്ക് പണം നൽകുന്ന രീതിയാണ് വീണ്ടും പുനരാരംഭിച്ചത്. വ്യാപാരികളെയും വീടുകളെയും കേന്ദ്രീകരിച്ചാണ് സംഘങ്ങളുടെ പ്രവർത്തനം. അധ്യയന വർഷം ആരംഭിച്ചതോടെ വിദ്യാർഥികളുടെ പഠനത്തിനായി പലരും ഇവരിൽനിന്ന് തുക വാങ്ങുകയാണ്, അതും പലിശക്കാർ ആവശ്യപ്പെടുന്ന ഈടുനൽകി. മുമ്പ് നെയ്യാറ്റിൻകര സബ്ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബ്ലേഡുകാരുടെ ഭീഷണിയെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളും കിടപ്പാടവും നഷ്ടപ്പെട്ടവർ ഏറെയാണ്. കണക്കുകളും മറ്റും കാണിക്കാതെ വൻ തുകകളാണ് ഇത്തരം സംഘങ്ങൾ തിരിമറി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.