വലിയതുറ: ശംഖുംമുഖത്തിെൻറ മുഖച്ഛായക്ക് മാറ്റമുണ്ടായിട്ടും സൂനാമി പാര്‍ക്കിെൻറ ദുരവസ്ഥക്ക് മാറ്റമില്ല. നിർമാണം പൂര്‍ത്തിയായ പാര്ക്കിന് ആറുവര്‍ഷം പിന്നിട്ടിട്ടും കോർപറേഷൻ കെട്ടിട നമ്പര്‍ നല്‍കിയില്ല. ശംഖുംമുഖം ബീച്ചിനോട് ചേര്‍ന്ന് സൂനാമി ഫണ്ട് ഉപയോഗിച്ച് സൂനാമി പുനരധിവാസ പദ്ധതിപ്രകാരം ടൂറിസം വകുപ്പാണ് സൂനാമി പാര്‍ക്ക് നിർമിച്ചത്. 2010ല്‍ പണി തീർന്ന പാര്‍ക്ക് ഇന്നുവരെയും പ്രവര്‍ത്തിച്ചിട്ടില്ല. കോടികൾ മുടക്കിയത് എന്തിനുവേണ്ടിയായിരുന്നെന്നാണ് ഇപ്പോള്‍ നാട്ടുകാർ ചോദിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ റസ്റ്റാറൻറ്, പാര്‍ക്ക്, പവിലിയനുകള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളും പാര്‍ക്കിലുണ്ട്. പക്ഷേ, റസ്റ്റാറൻറ് പ്രവര്‍ത്തിച്ചു തുടങ്ങണമെങ്കില്‍ കോർപറേഷനില്‍നിന്ന് കെട്ടിടനമ്പര്‍ കിട്ടണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂടിയ കൗണ്‍സില്‍ നമ്പര്‍ അനുവദിച്ച് നല്കുവാന് തീരുമാനിെച്ചങ്കിലും ഉദ്യോഗസ്ഥ ലോബി വിലങ്ങുതടിയായി. 2008-ല്‍ പാര്ക്കിെൻറയും റസ്റ്റാറൻറിെൻറയും നിർമാണം തുടങ്ങുമ്പോള്‍ നിർമാണ അനുമതി വാങ്ങിയിരുന്നില്ല. ഇതാണ് കോർപറേഷനിലെ റവന്യൂ വിഭാഗം സാങ്കേതിക കുരുക്കായി ഉന്നയിക്കുന്നത്. 2014 ൽ കലക്ടര്‍ ടി.സി നമ്പര്‍ അനുവദിക്കാന്‍ നേരിട്ടിടപെെട്ടങ്കിലും കോർപേറഷനിലെ റവന്യൂവിഭാഗം മെെല്ലപ്പോക്ക് നയം സ്വീകരിച്ചു. അതേസമയം, പാര്‍ക്ക് നിർമിക്കുന്ന വേളയില്‍ ശാസ്ത്രീയമായി പഠനമൊന്നും നടത്തിയില്ലെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. നിർമണവേളയില് ലക്ഷങ്ങള്‍ മുടക്കി പാര്‍ക്കിനുള്ളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരണം നടത്തിയിരുന്നു. ഇപ്പോൾ ഇവ പൂര്‍ണമായും കരിഞ്ഞ നിലയിലാണ്. പാര്‍ക്ക് തുറക്കണമെങ്കില്‍ വീണ്ടും ലക്ഷങ്ങളുടെ സൗന്ദര്യവത്കരണം നടത്തണം. പാര്‍ക്കിനായി െചലവിഴച്ച തുക കടലാക്രണത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കായി ഉപയോഗിച്ചിരുന്നെങ്കില്‍ ഗുണം ചെയ്യുമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.