വിഴിഞ്ഞം: കാണാതായ ഈടായിനൽകിയ ആധാരം കെ.എസ്.എഫ്.ഇ കോവളം ബ്രാഞ്ച് ഒാഫിസ് മാനേജറുടെ മേശക്കുള്ളിൽനിന്ന് കണ്ടെത്തി. ബ്രാഞ്ച് മാനേജർ രാജേഷിനെ സ്ഥലംമാറ്റി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം തിരുവല്ലം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കയർ തൊഴിലാളി യൂനിയൻ നേതാവുമായ വാഴമുട്ടം പുരുഷോത്തമനും ഭാര്യയും രണ്ട് മക്കളും ബുധനാഴ്ച കെ.എസ്.എഫ്.ഇ കോവളം ബ്രാഞ്ച് ഒാഫിസ് ഉപരോധിച്ചിരുന്നു. കഴിഞ്ഞ 29-ന് പുരുഷോത്തമൻ ചിട്ടി തുകയുടെ ഉറപ്പിനായി ഭൂമിയുടെ അസ്സൽ ആധാരവും അനുബന്ധരേഖകളും ബ്രാഞ്ച് മാനേജറുടെ പക്കൽ ഏൽപിച്ചിരുന്നു. നിയമോപദേശംനേടാനായി നിശ്ചിത ഫീസും ഒടുക്കിയിരുന്നു. നിയമോപദേശംനേടി ബുധനാഴ്ച ബ്രാഞ്ചിൽ എത്തിയപ്പോഴാണ് അസ്സൽ ആധാരം നൽകിയിട്ടിെല്ലന്ന് മാനേജർ പറഞ്ഞത്. ഇതോടെ പുരുഷോത്തമനും കുടുംബവും ഒാഫിസിന് മുന്നിൽ കുത്തിയിരുന്ന് ഉപരോധിച്ചു. സംഭവമറിഞ്ഞ് നാട്ടുകാരും എത്തിയതോടെ ബ്രാഞ്ചിന് മുന്നിൽ സംഘർഷാവസ്ഥയായി. ഫോർട്ട് എ.സി, തിരുവല്ലം, കോവളം എസ്.ഐമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും എത്തിയിരുന്നു. തുടർന്ന് എല്ല ജീവനക്കാരുടേയും ബാഗുകൾ അടക്കം പരിശോധിച്ചെങ്കിലും ആധാരം കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ കെ.എസ്.എഫ്.ഇ റീജനൽ മാനേജർ ഉൾപ്പെടെയുള്ള സംഘം എത്തി നടത്തിയ പരിശോധനയിലാണ് മാനേജറുടെ ഒാഫിസ് മേശയിൽനിന്ന് ആധാരം കണ്ടെടുത്തത്. തുടർന്ന് ബ്രാഞ്ച് മാനേജറെ കോട്ടയം മെഡിക്കൽകോളജ് ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.