െവള്ളറട: പൊതുപ്രവർത്തകർ നന്മയുടെ പ്രതീകമായി മാറണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിധവയും നിത്യരോഗിയുമായ വീട്ടമ്മക്ക് മൂന്ന് സെൻറ് സ്ഥലം വാങ്ങിയ ആര്യൻകോട് യൂത്ത് േകാൺഗ്രസിെൻറ തലചായ്ക്കാനൊരിടം പദ്ധതി ചെമ്പൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൽ മുറിച്ചുമാറ്റിയ വീട്ടമ്മയ്ക്ക് കൃത്രിമ കാൽ വെച്ചുപിടിപ്പിക്കുന്നതിനുള്ള ചെലവ് താൻ വഹിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. റേഷൻ കാർഡ് ലഭ്യമാക്കുന്നതിനും വീടുവെച്ച് നൽകുന്നതിനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അദ്ദേഹം നിർദേശം നൽകി. മിനിയെന്ന വീട്ടമ്മക്കാണ് മൂന്ന് സെൻറ് വസ്തു വാങ്ങിനൽകിയത്. യൂത്ത് േകാൺഗ്രസ് ആര്യൻകോട് മണ്ഡലം പ്രസിഡൻറ് ജെ.എസ്. ബ്രമീൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോവളം എം.എൽ.എ എം. വിൻസെൻറ്, സോളമൻ അലക്സ്, ആർ. വത്സലൻ, ആർ.കെ. അൻസജിത റസൽ, എ.ടി. ജോർജ് മുൻ എം.എൽ.എ പി.കെ. ശശി, കെ. ദസ്തഗീർ, സി.ബി. റജി, എൽ.വി. അജയകുമാർ, ടി. സ്റ്റീഫൻ, വേലപ്പൻ നായർ, അമ്പലത്തറയിൽ ഗോപകുമാർ, ജെ. സുമലാൽ, വി.ജെ. വിൽഫ്രഡ്സൺ, ആനി, അരുൺ, മനോഹരൻ, അഖിൽ, പുനക്കോട് ഷാജി, കാവല്ലൂർ പ്രദീപ്, ജെ.എസ്. അഖിൽ, ഷിബിൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.