തിരുവനന്തപുരം: നഗരസഭ വാർഡുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം വാർഡിൽ തന്നെ സംസ്കരിക്കണമെന്ന ആവശ്യം പരിഗണിക്കാനാവുമോ എന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മാലിന്യ നിർമാർജനത്തിനും തെരുവുവിളക്ക് കത്തിക്കുന്നതിനും കെട്ടിടനികുതിക്കൊപ്പം ഫീസ് ഈടാക്കുന്ന നഗരസഭകൾ മാലിന്യ നിർമാർജനത്തിെൻറ കാര്യത്തിൽ ശുഷ്കാന്തി കാണിക്കുന്നില്ല എന്ന പരാതിയിലാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹൻദാസ് തദ്ദേശ സ്വയംഭരണ സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റോഡിലേക്കും തുറസ്സായ സ്ഥലങ്ങളിലേക്കും മാലിന്യം വലിച്ചെറിയുന്നത് നിയമവിരുദ്ധമാണെങ്കിലും നടപടി ഫലപ്രദമാകുന്നില്ല. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള മാലിന്യനിർമാർജനമാണ് ആവശ്യം. തിരുവനന്തപുരം നഗരത്തിൽ ചെറിയ മഴപെയ്താൽ പോലും മാഞ്ഞാലിക്കുളം റോഡിൽ െഡ്രയ്നേജിെൻറ മാൻഹോളിലൂടെ മാലിന്യം ഒഴുകും. പടിഞ്ഞാറേക്കോട്ട, കൈതമുക്ക് റോഡ്, ഈഞ്ചക്കൽ അട്ടകുളങ്ങര റോഡ് എന്നിവിടങ്ങളിലൂടെ മലിനജലം തെറിക്കാതെ യാത്രചെയ്യാനാവില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം പരാതിയിൽ പറഞ്ഞു. ശാസ്ത്രീയമായ മാലിന്യ നിർമാർജനത്തിെൻറ അഭാവം കാരണമാണ് െഡങ്കിപ്പനി വ്യാപിക്കുന്നതെന്നും പരാതിയിൽ പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ, ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ, നഗരസഭ സെക്രട്ടറി എന്നിവർ മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.