പൂന്തുറ: തീരം കടലെടുത്തതിനെത്തുടർന്ന് മത്സ്യബന്ധനം നടത്താന്‍ കഴിയാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ബീമാപള്ളി, ചെറിയതുറ, വലിയതുറ ഭാഗങ്ങളില്‍ രണ്ടാഴ്ചയിലധികമായി ശക്തമായി തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറുന്നത് കാരണം ഇൗ ഭാഗങ്ങളില്‍ കടലില്‍ വളളമിറക്കാനോ കമ്പവല വലിക്കാനോ കഴിയാത്ത അവസ്ഥയാണ്. ജീവിക്കാന്‍ മറ്റ് മാർഗങ്ങളില്ലാത്തതിനാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ജീവന് പണയംെവച്ച് കടലിലിറങ്ങി കമ്പവല വലിക്കുന്ന അവസ്ഥയാണ്. ഒരുമാസത്തിനിടെ ഇത്തരത്തില്‍ മത്സ്യബന്ധത്തിനിടെ തിരയിൽപെട്ട് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. ബീമാപള്ളിയില്‍ പുലിമുട്ട് സ്ഥാപിക്കുമെന്ന പ്രഖ്യാപനം കടലാസില്‍ ഒതുങ്ങിയതാണ് തീരം ഇല്ലാതാകാന്‍ കാരണം. പുലിമുട്ട് സ്ഥാപിച്ചിരുന്നുവെങ്കില്‍ എത് സമയത്തും കടലില്‍ വള്ളമിറക്കാനും കമ്പവല വലിക്കാനും കഴിയുമായിരുന്നു. ഇതുമൂലം നിരവധി മത്സ്യത്തൊഴിലാളികളാണ് ദുരിതം അനുഭവിക്കുന്നത്. പൂന്തുറ മുതല്‍ ചെറിയതുറ വെരയുള്ള ഭാഗത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ തീരത്തുനിന്ന് കടലില്‍ വള്ളമിറക്കിയും കമ്പവല വലിച്ചുമാണ് നൂറ്റാണ്ടുകളായി ഉപജീവനമാർഗം കെണ്ടത്തിയിരുന്നത്. എന്നാല്‍, ഒരോ വേലിയേറ്റ സമയത്തും തീരം കടലെടുക്കുന്നത് കാരണം തീരമില്ലാത്ത കടപ്പുറമായി ഇവിടം മാറിയിരിക്കുകയാണ്. ഇത്തവണ കടലാക്രണം ആരംഭിക്കുന്നതിന് മുമ്പേ തീരം ഇല്ലാതായി. തീരം കടലെടുക്കുന്നത് തടയാൻ ബീമാപള്ളിയില്‍ പുലിമുട്ട് നിർമിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ജലരേഖയായതോടെ മത്സ്യത്തൊഴിലാളികള്‍ വര്‍ഷങ്ങളായി ദുരിതക്കയത്തിലായത്. ഇത്തവണ അതിെൻറ രൂക്ഷത ഏറെയായി. മാറിമാറി വന്ന സര്‍ക്കാറുകള്‍ ബീമാപള്ളിയില്‍ പുലിമുട്ട് സ്ഥാപിക്കാനുള്ള തുക ബജറ്റില്‍ വകയിരുത്താറാണ് പതിവ്. കഴിഞ്ഞ സര്‍ക്കാറിെൻറ അവസാനകാലത്ത് അന്നത്തെ മുഖ്യമന്ത്രി ബീമാപള്ളിയിൽ പുലിമുട്ട് നിർമാണത്തിനായി തറക്കല്ലുമിട്ടു. എന്നാല്‍, നിർമാണത്തിനുള്ള ഒരു അറിയിപ്പും തങ്ങള്‍ക്ക് ഇതുവരെ കിട്ടിയിട്ടിെല്ലന്നാണ് ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവിലെ സര്‍ക്കാറും അടിയന്തരമായി ബീമാപള്ളിയില്‍ പുലിമുട്ട് സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തിയതല്ലാതെ തീരത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. പൂന്തുറയില്‍ ശാസ്ത്രീയ പഠനം നടത്താതെ പുലിമുട്ടുകള്‍ സ്ഥാപിച്ചതിെൻറ പ്രത്യാഘാതമാണ് തൊട്ടടുത്ത പ്രദേശമായ ബീമാപള്ളിയില്‍ തിരമാല കൂടുതലായി തീരത്തേക്ക് അടിച്ചുകയറാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പൂന്തുറയില്‍ സ്ഥാപിച്ചിരുന്ന പുലിമുട്ടുകള്‍ പലതും തകര്‍ന്നതോടെ തിരമാലകള്‍ കൂടുതലായി അടിച്ചുകയറാനും തുടങ്ങി. ജൂണ്‍ തുടങ്ങുന്നതോെട കടലാക്രമണം ശക്തമാകുന്നതിനൊപ്പം സംസഥാനത്ത് ട്രോളിങ് നിരോധനം ആരംഭിക്കാറാണ് പതിവ്. എന്നാല്‍, ട്രോളിങ് കാലം തലസ്ഥാന ജില്ലയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചാകരകാലമാണ്. തീരത്തുനിന്ന് കമ്പവലയെറിഞ്ഞാണ് മത്സ്യത്തൊഴിലാളികള്‍ ജീവിതമാർഗം കണ്ടെത്തുന്നത്. തീരം നഷ്ടമായതോടെ ഇവരുടെ ജീവിതം തെന്ന ചോദ്യചിഹ്നമായി മാറിയ അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.