സി.പി.എം-ബി.ജെ.പി സംഘർഷം; ഇന്നത്തെ കൗൺസിൽ യോഗം കലുഷമായേക്കും കൊമ്പുകോർക്കാനുറച്ച് മുന്നണികൾ തിരുവനന്തപുരം: സി.പി.എം കൗൺസിലർ കൂടി ഉൾപ്പെട്ട അക്രമങ്ങളിൽ നഗരം വിറങ്ങലിച്ചുനിൽക്കെ തിങ്കളാഴ്ച ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗം ഏറെ പ്രക്ഷുബ്ധമായേക്കും. നഗരത്തിൽ വ്യാഴാഴ്ച രാത്രി അരങ്ങേറിയ ബി.ജെ.പി-സി.പി.എം അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിലാണ് ഭരണപക്ഷത്തിലെ കൗൺസിലർ െഎ.പി. ബിനു ഉൾപ്പെട്ടത്. പാർട്ടി അംഗം ഉൾപ്പെട്ട സംഭവം അപലപനീയമാണെന്ന് ചൂണ്ടിക്കാട്ടുകയും ജില്ല നേതൃത്വം അന്വേഷണവിധേയമായി ബിനുവിനെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ച വിഷയങ്ങൾക്ക് കൗൺസിലിെൻറ അനുമതി കൂടിതേടണം. അതിനാണ് തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കോർപറേഷൻ കൗൺസിൽ യോഗം പ്രധാനമായും ചേരുന്നത്. റിമാൻഡിൽ കഴിയുന്ന ബിനു കൗൺസിൽ യോഗത്തിൽ എത്താൻ സാധ്യതയില്ല. എന്നാൽ ബിനുവിെൻറ അസാന്നിധ്യത്തിലും വിഷയം ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനായിരിക്കും ബി.ജെ.പി ശ്രമം. സഹപ്രവർത്തകരായ കൗൺസിലർമാരുടെ വീടുകൾക്ക് നേരെയാണ് ഭരണപക്ഷ കൗൺസിലറുടെ നേതൃത്വത്തിൽ അക്രമം നടത്തിയിരിക്കുന്നത്. മാപ്പർഹിക്കാത്ത കുറ്റമാണെന്നും ബിനുവിനെ കൗൺസിലിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെടുമെന്ന് ബി.ജെ.പി അംഗങ്ങൾ പറഞ്ഞു. എന്നാൽ ബി.ജെ.പിക്കാർ അഴിച്ചുവിട്ട അക്രമങ്ങളിൽ ഭരണപക്ഷത്തിലെ ചില കൗൺസിലർമാരുടെ വീടുകൾക്കും കേടുപാടും പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റതിലും പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽ ബി.ജെ.പിക്കെതിരെ തിരിയാൻ എൽ.ഡി.എഫും തയാറെടുക്കുെന്നന്നാണ് സൂചന. അതേസമയം, പ്രതിപക്ഷ സ്ഥാനത്തുള്ള യു.ഡി.എഫ് ഇരുമുന്നണികൾക്കും എതിരെ നിലപാടെടുത്തേക്കും. യു.ഡി.എഫ് ജില്ല നേതൃത്വത്തിെൻറ അഭിപ്രായം കൂടി ആലോചിച്ചിട്ടാവും തീരുമാനിക്കുക. എന്തായാലും തിങ്കളാഴ്ച നടക്കുന്ന സുപ്രധാന കൗൺസിൽ യോഗം കലുഷമാകുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.