അർധരാത്രി പ്രഖ്യാപിച്ച ഹർത്താൽ ജനത്തെ വട്ടം ചുറ്റിച്ചു

തിരുവനന്തപുരം: ആർ.എസ്.എസ് കാര്യവാഹക് രാജേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് അർധരാത്രിയിൽ ബി.െജ.പി പ്രഖ്യാപിച്ച ഹർത്താൽ ജനജീവിതത്തെ അക്ഷരാർഥത്തിൽ വട്ടം ചുറ്റിച്ചു. അപ്രതീക്ഷിത ഹർത്താലും കനത്ത നിയന്ത്രണങ്ങളുമാണ് ജനത്തെ വലച്ചത്. ഹർത്തലാനുകൂലികൾ ദേശീയപാതയിലും എം.സി റോഡിലും പലയിടത്തും സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും ഒാടിയില്ല. രാവിലെ ഏതാനും ഒാേട്ടാകൾ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് അവയും ഒാട്ടം നിർത്തി. കടകളെല്ലാം അടഞ്ഞുകിടന്നു. ഹോട്ടലുകളും തുറന്നില്ല. ഇതോടെ യാത്ര കഴിെഞ്ഞത്തിയവരടക്കം കുടുങ്ങി. നഗരത്തിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ഹർത്താലിനോടനുബന്ധിച്ച് പ്രതിഷേധ പ്രകടനങ്ങളോ മറ്റോ നടന്നില്ല. അതേസമയം, എല്ലാ പ്രധാന ജങ്ഷനുകളിലും ഹർത്താൽ അനുകൂലികളുടെ സാന്നിധ്യമുണ്ടായിരുന്നു. ഞായറാഴ്ച അവസാനിക്കേണ്ട നിരോധനാജ്ഞ, ശ്രീകാര്യം കൊലപാതകത്തി​െൻറ പശ്ചാത്തലത്തിൽ നഗരത്തിൽ തുടരാക്രമണമുണ്ടായേക്കാമെന്ന് ഇൻറലിജൻസ് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ആഗസ്റ്റ് രണ്ടുവരെ നീട്ടിയിട്ടുണ്ട്. നഗരം കനത്ത പൊലീസ് സുരക്ഷയിലാണ്. ജനം ഉറങ്ങുേമ്പാൾ പ്രഖ്യാപിച്ച ഹർത്താലിൽ ദീർഘദൂര യാത്രക്കാരാണ് ശരിക്കും പെട്ടത്. ആറുവരെ തമ്പാനൂരിൽ ഒാേട്ടാകൾ സർവിസ് നടത്തിയെങ്കിലും പിന്നീട് നിലച്ചു. രാവിലെ അഞ്ചുവരെ തമ്പാനൂരിൽനിന്ന് എം.സി, എൻ.എച്ച് വഴി സർവിസ് നടത്തിയിരുന്നു. ഇതിനു ശേഷം തമ്പാനൂരിലിറങ്ങിയ ദീർഘദൂര ട്രെയിനുകളിലെ യാത്രക്കാർ കുടുങ്ങി. പലരും തമ്പാനൂരിൽ എത്തിയ ശേഷമാണ് ഹർത്താൽ വിവരമറിയുന്നത്. എന്തു ചെയ്യണമെന്നറിയാതെ നിന്നവർക്ക് പൊലീസി​െൻറ വാഹനം അൽപ്പം ആശ്വാസമായെങ്കിലും വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ളവരുടെ നീണ്ട നിര പിന്നെയും അവശേഷിച്ചു. ഇരുചക്രവാഹനങ്ങളായിരുന്നു പിന്നെ ആശ്രയം. മണിക്കൂറുകൾ കാത്തുനിന്ന ശേഷവും വാഹനമൊന്നും കിട്ടാതെ വലിയ ലഗേജും ചുമന്നു നടന്നുപോകുന്നവരെയും കാണാമായിരുന്നു. ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെല്ലാം ജീവനക്കാർ എത്തിയെങ്കിലും സുരക്ഷ ഉറപ്പുവരുത്താനാകാത്തതിനാൽ സർവിസ് നടന്നില്ല. കഴിഞ്ഞ ദിവസം രാത്രി അയച്ച സ്റ്റേ ബസുകൾ ഡിപ്പോകളിലേക്ക് രാവിലെ ആറിനു മുമ്പുതന്നെ തിരിച്ചെത്തിയെന്നത് മാത്രമാണ് ഞായറാഴ്ച നടന്നത്. രാവിലെ നിരവധി യാത്രക്കാരാണ് ബസ് കിട്ടാൻ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെത്തിയത്. പൊലീസ് സംരക്ഷണം ഉറപ്പായാൽ സർവിസ് നടത്താനാണ് ചീഫ് ഒാഫിസിൽനിന്ന് ലഭിച്ച നിർദേശം. എന്നാൽ, ഹർത്താൽ ഡ്യൂട്ടിയുള്ളതിനാൽ പല സ്റ്റേഷനുകളിലും മതിയായ പൊലീസുകാരുണ്ടായിരുന്നില്ല. ഇതിനെത്തുടർന്ന് പൊലീസ് സംരക്ഷണം ലഭിക്കാതെ വന്നതോടെ സർവിസുകൾ ഒാപറേറ്റ് ചെയ്യേണ്ടെന്ന് യൂനിറ്റ് അധികാരികൾ തീരുമാനിക്കുകയായിരുന്നു. ഇതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മടങ്ങിപ്പോയി. രാവിലെ തുടങ്ങേണ്ട സ്വകാര്യബസുകളും സർവിസ് നടത്തിയില്ല. ഞായറാഴ്ചയായതിനാൽ വിവാഹങ്ങളിൽ പെങ്കടുക്കാനിറങ്ങിയവരും കുടുങ്ങി. ബസ്സ്റ്റാൻഡിൽ ഏറെ നേരം കാത്തിരുന്നിട്ടും ബസൊന്നും വരാത്തതിെന തുടർന്ന് പലരും മടങ്ങി. 'വിവാഹം' എന്ന ബോർഡ് വെച്ച് പോകുന്ന വാഹനങ്ങളും കാണാമായിരുന്നു. അവധിയായതിനാൽ നേരത്തേ ആസൂത്രണം ചെയ്ത പരിപാടികളും മുടങ്ങി. തലസ്ഥാന നഗരിയിലടക്കം നിരവധി പരിപാടികൾ മാറ്റിവെച്ചു. രാവിലെ ചിലയിടങ്ങളിൽ തടഞ്ഞതൊഴിച്ചാൽ സ്വകാര്യ വാഹനങ്ങൾക്ക് കാര്യമായ പ്രശ്നമുണ്ടായിരുന്നില്ല. ഇരുചക്രവാഹനങ്ങളും സുഗമമായി ഒാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.