ആദിവാസി ഊരിലെത്തിയ മ്ലാവിന് വൻ കുഴി കെണിയായി

വിതുര: -വനത്തിൽനിന്ന് . മണലി ആദിവാസി സെറ്റിൽമ​െൻറിലെ കുഴിയിലാണ് മ്ലാവ് അകപ്പെട്ടത്. ഞായറാഴ്ച വൈകീട്ടോടെ വനം അധികൃതരുടെയും റാപ്പിഡ് റെസ്പോൺസ് ടീമി​െൻറയും നേതൃത്വത്തിൽ കരക്ക് കയറ്റിയെങ്കിലും അവശത കണ്ട് വനം വകുപ്പ് ഡോക്ടറെ വരുത്തി ചികിത്സ ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ് വനം ഉദ്യോഗസ്ഥർ. മ്ലാവ് വനം വകുപ്പി​െൻറ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച രാവിലെ സർജനെത്തിയ ശേഷം ബാക്കി കാര്യം തീരുമാനിക്കുമെന്ന് വനം അധികൃതർ പറഞ്ഞു. മ്ലാവ് കുഴിയിൽ അകപ്പെട്ടത് വെള്ളിയാഴ്ചയാണെന്നാണ് നിഗമനം. ഏഴ് വയസ്സ് തോന്നിക്കുന്ന ആൺ മ്ലാവാണ് ഇതെന്ന് വനപാലകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.