കാർഷിക സെമിനാറും വിത്തു വിതരണവും

കല്ലമ്പലം: നാവായിക്കുളം മുക്കുകട ദേശാഭിമാനി വായനശാലയിൽ കാർഷിക സെമിനാറും പച്ചക്കറിവിത്തു വിതരണവും നടന്നു. 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി പ്രകാരം നടന്ന സെമിനാറിൽ നാവായിക്കുളം അസിസ്റ്റൻറ് കൃഷി ഓഫിസർ ജി. അനിൽകുമാർ ക്ലാസെടുത്തു. വായനശാല പ്രസിഡൻറ് ജി. സുധാകരൻ നായർ അധ്യക്ഷതവഹിച്ചു. ഇ. മുഹമ്മദ് റഷീദ്, എ. ഷാജഹാൻ, പഞ്ചായത്ത് അംഗം കെ. ആസിഫ് എന്നിവർ സംബന്ധിച്ചു. വൃക്കരോഗ വിദഗ്ധരുടെ സംസ്ഥാന ശിൽപശാല കല്ലമ്പലം: കെ.ടി.സി.ടി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നടന്ന വൃക്കരോഗ വിദഗ്ധരുടെ സംസ്ഥാന ശിൽപശാലയും സെമിനാറും കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി കൺവീനർ എ. നഹാസ് അധ്യക്ഷത വഹിച്ചു. മുപ്പത്തഞ്ചോളം വൃക്കരോഗ വിദഗ്ധർ പങ്കെടുത്ത സെമിനാറിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വൃക്കരോഗ വിഭാഗം മേധാവി ഡോ. നോബിൾ ഗ്രേഷ്യസ് മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർമാരായ ജിജി ജോസഫ്, ശ്രീജ എസ്. നായർ, അരുൺ പരീത്, യു. അതുൽ എന്നിവർ ക്ലാെസടുത്തു. ഡോക്യുമ​െൻററി പ്രദർശനം, പ്രബന്ധാവതരണം എന്നിവയും നടന്നു. കെ.ടി.സി.ടി പ്രസിഡൻറ് ഇ. ഫസിലുദ്ദീൻ, ജനറൽ സെക്രട്ടറി എ.എം.എ. റഹീം, എം.എസ്. ഷെഫീർ, എസ്. നൗഷാദ്, എ. അഫ്സൽ എന്നിവർ സംസാരിച്ചു. ഡോ. തോമസ് മാനുവൽ സ്വാഗതവും ഡോ. കെ.ബി. റീന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.