സീനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്

പാലോട് : 41മത് ജില്ല സീനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ തിരുവല്ലം ജ്യോത്സ്ന ക്ലബിന് ഓവറോൾ ചാമ്പ്യൻഷിപ്. നാൽപ്പതോളം ക്ലബുകളെ പിന്നിലാക്കി 249 പോയേൻറാടെ നീന്തൽക്കുളത്തിലെ അമരക്കാരാവുകയായിരുന്നു ഇവർ. രണ്ടാം സ്ഥാനക്കാരായ പിരപ്പൻകോട് ഡോൾഫിൻ 232 പോയൻറ് നേടി. നന്ദിയോട് പച്ച സ്വിമ്മിങ് പൂളിലായിരുന്നു മത്സരം. വനിത വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പിന് ഡോൾഫിൻ ക്ലബ് അംഗമായ ജെ. ശ്രീക്കുട്ടി അർഹയായി. പുരുഷവിഭാഗത്തിൽ കരിമം ട്രാക്ക് ക്ലബ് അംഗം എസ്. സുനീഷിനാണ് വ്യക്തിഗത ചാമ്പ്യൻഷിപ്. വനിത വിഭാഗം വാട്ടർ പോളോ മത്സരത്തിൽ വെമ്പായം വിന്നേഴ്സ് പുലരിയും പുരുഷവിഭാഗത്തിൽ പിരപ്പൻകോട് ഡോൾഫിനും ഒന്നാം സ്ഥാനത്തെത്തി. വനിത വിഭാഗം ടീം ചാമ്പ്യൻഷിപ് 171 പോയൻറ് നേടിയ ഡോൾഫിനാണ്. 219 പോയൻറ് നേടി തിരുവല്ലം ജ്യോത്സ്ന പുരുഷ വിഭാഗത്തിൽ ടീം ചാമ്പ്യൻഷിപ് നേടി. വിജയികൾക്ക് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ സമ്മാനം നൽകി. ജില്ല അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡൻറ് ജി. ബാബു അധ്യക്ഷതവഹിച്ചു. നെടുമങ്ങാട് ഡിവൈ.എസ്.പി ജെ.കെ. ദിനിൽ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി എച്ച്. ഹാജിറ , വി. രാജശേഖരൻ, എ. അനിൽകുമാർ, കെ. ബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡി. ബിജു സ്വാഗതം പറഞ്ഞു. ആഗസ്റ്റ് 12 നും 13 നും തിരുവനന്തപുരത്താണ് സംസ്ഥാന മത്സരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.