പത്തനാപുരം: വെട്ടിത്തിട്ട ഗ്രാമം ശനിയാഴ്ച ഉണര്‍ന്നത് ഞെട്ടലോടെയാണ്. പ്ലസ് വണ്‍ വിദ്യാർഥിനിയായ റിന്‍സിയുടെ (16) മരണവാർത്തയാണ് അയൽവാസികളെയും ബന്ധുക്കളെയുമടക്കം നൊമ്പരപ്പെടുത്തിയത്. മരണം കൊലപാതകമാണെന്ന സംശയം ഉയർന്നതോടെ നിരവധിേപർ ഇവിടേക്കെത്തി. കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം ആവശ്യപ്പെടുമെന്നും ഇരുവരും പറഞ്ഞു. അതേസമയം, ദുരൂഹമരണങ്ങൾ പിറവന്തൂര്‍ പഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളില്‍ പതിവാകുന്നതായി ആക്ഷേപമുണ്ട്. മൂന്ന് മാസം മുമ്പ് വെട്ടിത്തിട്ട സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഒടുവിൽ ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു െപാലീസ് പുനലൂര്‍, പത്തനാപുരം പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ മേഖലയിൽ പൊലീസിെൻറ ഇടപെടലും പട്രോളിങ്ങും കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.